Header Ads

  • Breaking News

    ബൈക്കില്‍ കടത്തുകയായിരുന്ന 18 കുപ്പി മദ്യവുമായി 52കാരന്‍ തളിപ്പറമ്പ എക്‌സൈസിന്റെ പിടിയില്‍



    തളിപ്പറമ്പ്: 

    ബൈക്കില്‍ കടത്തുകയായിരുന്ന 18 കുപ്പി വിദേശ മദ്യവുമായി 52കാരനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു.ഹോസ്ദുര്‍ഗ് താലുക്കില്‍ ഉദിനൂര്‍ സ്വദേശി സുരേശന്‍ ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം വി അഷറഫിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. കെഎല്‍ 59 സി 5699 നമ്പര്‍ ബൈക്കില്‍ കടത്തുകയായിരുന്ന 18 കുപ്പി (9 ലിറ്റര്‍) മദ്യമാണ് പിടിച്ചെടുത്തത്. റെയ്ഡ് നടത്തിയ സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനേഷ്, ഷൈജു, ശരത്ത് ഡ്രൈവര്‍ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad