Header Ads

  • Breaking News

    World Sleep Day: ഉറക്കത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ...



    നിങ്ങൾക്കറിയാമോ ഉറക്കത്തിന്റെ പ്രാധാന്യം അറിയാൻ ഒരു ദിവസം തന്നെയുണ്ട് എന്ന കാര്യം.  ഈ ദിനത്തിനെയാണ് World Sleep Day എന്നറിയപ്പെടുന്നത്.  

    വിശ്രമം ആഗ്രഹിക്കുന്നവർ ഈ ദിനം തങ്ങളുടെ പ്രിയദിനമായി ആചരിക്കാറുണ്ട്. എന്നാൽ ഈ ദിനത്തെക്കുറിച്ച് (World Sleep Day) രസകരമായ നിരവധി കാര്യങ്ങൾ ഉണ്ട് അത് പലർക്കും അറിയില്ല എന്നുമാത്രം. എന്തായാലും  ഉറക്കത്തെക്കുറിച്ച്  നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ അറിയാം...

    1. ഇതുവരെ ആർക്കും അറിയാത്ത ഒരു കാര്യമാണ് ഒരു വ്യക്തി എന്തിനാണ് ഉറങ്ങുന്നതെന്നും അല്ലെങ്കിൽ ഈ ഉറക്കം നമ്മുടെ ശരീരത്തിൽ എന്താണ് ചെയ്യുന്നതെന്നും.   

    2. നാം നമ്മുടെ ജീവിതത്തിന്റെ 33% വും ഉറക്കത്തിന് മാത്രമാണ് ചെലവഴിക്കുന്നത്.

    3. 1998 ൽ നടന്ന പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ നിങ്ങളുടെ കാൽമുട്ടിന് പിന്നിൽ ലൈറ്റ് അടിച്ചാൽ  നിങ്ങളുടെ ശരീര ഘടികാരം ഉറങ്ങാനും ഉണരാനും വ്യത്യസ്തമായി പ്രവർത്തിക്കാൻ തുടങ്ങുന്നുവെന്നാണ്.  അതായത് ഇനി നിങ്ങൾക്ക് ഉറക്കം വരുന്നുവെങ്കിൽ കാൽമുട്ടിന് പിന്നിൽ ലൈറ്റ് അടിച്ചാൽ നിങ്ങളുടെ ഉറക്കം പറപറക്കും എന്നർത്ഥം. 

    4. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ നിങ്ങൾ എല്ലാ രാത്രിയിലും 7 മണിക്കൂറിൽ താഴെ ഉറങ്ങുകയാണെങ്കിൽ നിങ്ങളുടെ ആയുസിന് തന്നെ അപകടമായേക്കാം എന്നാണ്. അതുകൊണ്ടാണ് 'Shorter Sleep, Shorter Life. എന്ന് പറയുന്നത്.   

    5. നിങ്ങൾ തുടർച്ചയായി ഒരാഴ്ച മുഴുവൻ ഉറങ്ങിയില്ലായെങ്കിൽ നിങ്ങളുടെ ഭാരം 900 ഗ്രാം വരെ വർദ്ധിക്കാം.

    6. ഭക്ഷണം കഴിക്കാതെയും നിങ്ങൾക്ക് 2 മാസം ജീവിക്കാം എന്നാൽ ഉറക്കമില്ലാതെ ജീവിക്കാൻ കഴിയുന്നത് വെറും 11 ദിവസം മാത്രം. 

    7. ജപ്പാനിൽ ഓഫീസിൽ ജോലിചെയ്യുമ്പോൾ നിങ്ങൾ ഉറങ്ങിപ്പോകുകയാണെങ്കിൽ അതിനെ പോസിറ്റീവായിട്ടാണ് അവർ കണക്കാക്കുന്നത്.  ജപ്പാനിലെ ജനങ്ങൾ വിശ്വസിക്കുന്നത് നിങ്ങൾ അത്രയ്ക്കും കഠിനാധ്വാനം ചെയ്തിരിക്കണം അതുകൊണ്ടായിരിക്കും ഉറങ്ങിപ്പോയത് എന്നാണ്. 

    8. ഇനി നിങ്ങൾ ഉറക്കക്കുറവ്  (Sleep Deprived) അനുഭവിക്കുകയാണെങ്കിൽ നിങ്ങളുടെ തലച്ചോറ് പ്രധാനപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങൾ തമ്മിലുള്ള വേർതിരിവ് തിരിച്ചറിയാതെ വരും.

    9. പൂച്ചകൾ അവരുടെ ജീവിതത്തിന്റെ 70% വും ഉറങ്ങാനായി ചെലവഴിക്കുന്നു.

    10. 1849 ൽ David Rice Atchison അമേരിക്കൻ പ്രസിഡന്റായി. ഇതിലെ പ്രധാന കാര്യം എന്നുപറയുന്നത് രാഷ്ട്രപതിയുടെ ഓഫീസിലെ ഒരു ദിവസാം അദ്ദേഹം കൂടുതൽ സമയവും ഉറക്കത്തിനായി ഉപയോഗിച്ചുവെന്നാണ്. 

    11. അലാറം ക്ലോക്കിന്റെ വരവിനു മുമ്പ് ബ്രിട്ടനിൽ 'Knockers Up' ഉണ്ടായിരുന്നു. അവർ ഉറക്കമുണരുന്നതുവരെ ഉപഭോക്താക്കളുടെ ജനാലകളിൽ മുളങ്കമ്പുകൾ കൊണ്ട് അടിക്കാറുണ്ടായിരുന്നു.  ആളുകളെ ഉണർത്തുക എന്നതും ഒരു ജോലിയായിരുന്നു.   

    12. അമാവാസി രാത്രിയിൽ ഒരു വ്യക്തിക്ക് നന്നായി ഉറങ്ങാൻ സാധിക്കുമെന്നും ഒരു പഠനത്തിൽ വ്യക്തമായിരുന്നു.  എന്നാൽ പൂർണ്ണചന്ദ്രന്റെ രാത്രി ഏറ്റവും മോശമാണ്. 

    13. ഇനി നിങ്ങൾ ശരിക്കും ഉറങ്ങിയില്ലയെങ്കിലും നന്നായി ഉറങ്ങിയെന്ന് മനസിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചാൽ നിങ്ങളുടെ പെർഫോമൻസ് മെച്ചപ്പെടുത്താൻ നിങ്ങൾക്ക് കഴിയും എന്നാണ് വിശ്വാസം. 

    14. പുരുഷന്മാരേക്കാൾ ഭയാനകമായ സ്വപ്‌നങ്ങൾ സ്ത്രീകളാണ് കാണുന്നതെന്നും മാത്രമല്ല അവരുടെ സ്വപ്നങ്ങൾ കൂടുതൽ വൈകാരികമാണെന്നും ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

    15. ഒന്നാം ലോകമഹായുദ്ധസമയത്ത് (World War I) ഒരു ഹംഗേറിയൻ (Hungary) സൈനികന് തലച്ചോറിന്റെ മുൻഭാഗത്ത് (Frontal Lobe) വെടികൊണ്ടിരുന്നു. ഇക്കാരണത്താൽ അയാൾക്ക് ഉറങ്ങുന്നത് അസാധ്യമായിരുന്നു. ആ വ്യക്തി ജീവിതകാലം മുഴുവൻ ഉറങ്ങാതെ കിടന്നു. എന്നാൽ ഇതുവരെയും ആർക്കും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല Frontal Lobe നീക്കം ചെയ്ത്കൊണ്ട്  എന്തുകൊണ്ടാണ് അദ്ദേഹത്തിന് പിന്നെ ഉറങ്ങാൻ കഴിയാത്തത് എന്ന്.

    No comments

    Post Top Ad

    Post Bottom Ad