Header Ads

  • Breaking News

    നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി



    പരിയാരം : 

    പിലാത്തറയിൽ കോഴി തീറ്റ വിൽപന നടത്തുന്ന കടയിൽ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു.

    പിലാത്തറ മാതമംഗലം റോഡിൽ കോഴി തീറ്റ വില്പന നടത്തുന്ന വ്യാപാരി പരിയാരം സി. പൊയിലിലെ മുഹമ്മദ് അഷറഫിന്റെ കടയിൽ നിന്നാണ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തത്.
    പരിയാരം പ്രിൻസിപ്പൽ എസ് ഐ .ടി. എസ് ശ്രീജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയത് . കോഴി തീറ്റ ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു 40 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ.
    സംഭവത്തിൽ പോലീസ് മുഹമ്മദ് അഷറഫിനെതിരെ കേസെടുത്തിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad