Header Ads

  • Breaking News

    മാര്‍ച്ചിലെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോതായി

    മാര്‍ച്ച് മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത് നിശ്ചയിച്ചു. എ എ വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി ഗ്രാം അരിയും അഞ്ച് കി ഗ്രാം ഗോതമ്പും സൗജന്യമായും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും.
    മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കി ഗ്രാം അരിയും ഒരു കി ഗ്രാം ഗോതമ്പും കി ഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ലഭിക്കും.
    പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കി ഗ്രാം അരി കി ഗ്രാമിന് നാല് രൂപ നിരക്കിലും, കാര്‍ഡിന് ഒരു കി ഗ്രാം മുതല്‍ മൂന്ന് കി ഗ്രാം വരെ ആട്ട കി ഗ്രാമിന് 17 രൂപ നിരക്കിലും ലഭ്യതയ്ക്കനുസരിച്ച് ലഭിക്കും.

    പൊതുവിഭാഗം നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിന് നാല് കി ഗ്രാം അരി കി ഗ്രാമിന് 10.90 രൂപാ നിരക്കിലും, കാര്‍ഡിന് ഒരു കി ഗ്രാം മുതല്‍ മൂന്ന് കി ഗ്രാം വരെ ആട്ട കി ഗ്രാമിന് 17 രൂപ നിരക്കിലും ലഭ്യതയ്ക്കനുസരിച്ച് ലഭിക്കും.
    വൈദ്യുതീകരിച്ച വീടുളളവര്‍ക്ക് ഓരോ കാര്‍ഡിനും (എന്‍ പി എസ്, എന്‍ പി എന്‍ എസ് വിഭാഗങ്ങള്‍ ഒഴികെ) അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് ഓരോ കാര്‍ഡിനും നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 40 രൂപ നിരക്കില്‍ ലഭിക്കും.

    റേഷന്‍വിതരണം സംബന്ധമായ പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍: താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ് – 0460 2203128, തലശ്ശേരി -0490 2343714, കണ്ണൂര്‍ – 0497 2700091, ഇരിട്ടി – 0490 2494930, ജില്ലാ സപ്ലൈ ഓഫീസ് – 0497 2700552, ടോള്‍ഫ്രീ നമ്പര്‍ – 1800-425-1550, 1947.
    പി എന്‍ സി/1153/2021

    No comments

    Post Top Ad

    Post Bottom Ad