Header Ads

  • Breaking News

    കാണാതായ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം പുഴയില്‍നിന്ന് കണ്ടത്തി



    വലിയപറമ്പ: 

    ബുധനാഴ്ച വൈകുന്നേരം കാണാതായ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം പുഴയില്‍നിന്ന് കണ്ടത്തി. വലിയപറമ്പ് ജുമാ മസ്ജിദിന് സമീപത്തെ മുഹമ്മദ് കുഞ്ഞി സലീന ദമ്പതികളുടെ മകളും വലിയപറമ്പ എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമാ റുഖിയ്യ (10) യുടെ മൃതദേഹമാണ് പുഴയില്‍ കണ്ടെത്തിയത്

    സംസാരശേഷിയില്ലാത്ത റുഖിയ വലിയപറമ്പ എ.എൽ.പി. സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി യാണ് . ഇന്നലെ വൈകുന്നേരം റുഖിയ പുഴക്കരയിൽ കളിക്കുന്നത് കണ്ടതായി പരിസര വാസികൾ പറഞ്ഞിരുന്നു.തുടർന്ന് നാട്ടുകാരും പോലീസും ഫയർഫോഴ്സും തെരച്ചിൽ നത്തിയെങ്കിലും കണ്ടത്താനായില്ല . പുലർച്ചെ മൂന്ന് മണിയോടെ വലിയ പറമ്പ് പുഴക്കടവിന് സമീപത്തെ തടയണക്ക് സമീപത്ത് വെച്ച് മത്സ്യ തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം കണ്ടത്തിയത് . തുടർന്ന് ചന്തേര പൊലീ സിൽ വിവരം നൽകുകയായിരുന്നു . മൃതദേഹം പരിയാരം മെഡി ക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി .

    No comments

    Post Top Ad

    Post Bottom Ad