Header Ads

  • Breaking News

    ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ജഴ്സി ഡിസൈൻ മാറ്റി ചെന്നൈ

    സൈനികർക്ക് ആദരവർപ്പിച്ചുകൊണ്ട് ചരിത്രത്തിൽ ആദ്യമായി ജഴ്സി ഡിസൈൻ മാറ്റി ചെന്നൈ സൂപ്പർ കിംഗ്സ്. ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വിഡിയോയിൽ നായകൻ എംഎസ് ധോണിയാണ് പുതിയ ജഴ്സി അവതരിപ്പിച്ചത്.
    ജഴ്സിയുടെ തോൾ ഭാഗത്ത് ഇന്ത്യൻ സൈന്യത്തിന് ആദരവർപ്പിച്ചുകൊണ്ടുള്ള ഡിസൈനാണ് പ്രധാന മാറ്റം. പ്രമുഖ ഓൺലൈൻ ഫാഷൻ സ്റ്റോർ ആയ മിന്ത്ര ആണ് ചെന്നൈയുടെ  പ്രധാന സ്പോൺസർ.

    No comments

    Post Top Ad

    Post Bottom Ad