Header Ads

  • Breaking News

    പെർമിറ്റ് പുതുക്കാത്ത സ്വകാര്യ ബസുകൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി



    കണ്ണൂർ: 

    പെർമിറ്റ് പുതുക്കാത്ത സ്വകാര്യ ബസുകൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.കോവിഡ് ഇളവിന്റെ മറവിൽ പെർമിറ്റ് പുതുക്കാതെ ഓടുന്ന സ്വകാര്യബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കണ്ടെത്തി പിഴ ചുമത്തുകയാണ്.

    കണ്ണൂർ ആർ.ടി.ഒ. ഇ.എസ്. ഉണ്ണികൃഷ്ണന്റെ നിർദേശത്തെ തുടർന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ആർ. ഷനിൽകുമാർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ എട്ട് സ്വകാര്യ ബസുകളുടെ പേരിൽ നടപടിയെടുത്തു. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ഒ. പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആറ് വാഹനങ്ങൾ പെർമിറ്റില്ലാതെയാണ് ഓടുന്നതെന്ന് വ്യക്തമായി. ഓട്ടോമാറ്റിക് വാതിലുകൾ ഉള്ള ബസുകൾ അവ തുറന്നുവച്ച് സർവീസ് നടത്തുന്നതായുള്ള പരാതി ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

    കോവിഡിന്റെ പശ്ചാത്തലത്തിൽ 2020 ഫെബ്രുവരി ഒന്നുവരെ കാലാവധിയുള്ള മോട്ടോർവാഹന വകുപ്പിന്റെ എല്ലാ രേഖകളും 2021 മാർച്ച് 31വരെ നീട്ടിനൽകാൻ കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന്റെ മറവിൽ 2020 ഫെബ്രുവരി ഒന്നിനു മുമ്പ് പുതുക്കേണ്ട സർട്ടിഫിക്കറ്റുകൾ പുതുക്കാതെ ചില ബസുകൾ സർവീസ് നടത്തുന്നതായാണ് മോട്ടോർ വാഹനവകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.

    No comments

    Post Top Ad

    Post Bottom Ad