Header Ads

  • Breaking News

    കിറ്റും പെൻഷനും വോട്ടിന് വേണ്ടിയല്ല, ജനങ്ങൾക്ക് ആശ്വാസത്തിന് : മുഖ്യമന്ത്രി



    പാവപ്പെട്ടവരുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷിക്കിറ്റ്, പെൻഷൻ എന്നിവ പ്രതിപക്ഷം മുടക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കിറ്റും പെൻഷനും വോട്ടിന് വേണ്ടിയല്ല, ജനങ്ങൾക്ക് ആശ്വാസത്തിനാണെന്നും കിറ്റ് വിതരണം എന്ന തീരുമാനം തെരഞ്ഞെടുപ്പിന്റെ തലേന്നുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ‘പ്രതിപക്ഷത്തിന് സ്ഥലകാലബോധം നഷ്ടപ്പെട്ടു. ഏപ്രിലിലെ ഭക്ഷ്യക്കിറ്റ് വിഷു കിറ്റാണെന്ന് പ്രതിപക്ഷ നേതാവിനോട് ആര് പറഞ്ഞു ? എങ്ങനെയാണ് ഈ നില സ്വീകരിക്കാൻ കഴിയുന്നത്?’- മുഖ്യമന്ത്രി പറഞ്ഞു.

    വർഗീയ വാദികളുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ലെന്നും ആർ.എസ്.എസ് വോട്ട് ലക്ഷ്യമിടുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങളും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു, എന്നാൽ ഒരു വർഗീയ വാദികളുടെയും വോട്ട് തങ്ങൾക്ക് വേണ്ടെന്നും നാല് വോട്ടിന് വേണ്ടി നമ്മുടെ നാടിനെ ബി.ജെ.പിക്ക് അടിയറ െവയ്ക്കുകയാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമം തെരഞ്ഞെടുപ്പിന് ശേഷം നടപ്പാക്കാൻ കേന്ദ്ര നീക്കം

    ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കുമെന്ന് ബി.ജെ.പി പ്രകടനപത്രികയിൽ പറയുന്നുവെനും പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അത്തരം തീരുമാനം എടുക്കാൻ കഴിയുന്നില്ല. മതനിരപേക്ഷതയാണ് ജനാധിപത്യത്തിന്റെ ആണിക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad