Header Ads

  • Breaking News

    പട്ടാപ്പകൽ ഓട്ടോറിക്ഷ മോഷ്ടിച്ച യുവാവിനെ മണിക്കൂറുകൾക്കകം പിടികൂടി



    കണ്ണൂർ : 

    പട്ടാപ്പകൽ നഗര മധ്യത്തിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച വിരുതനെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി . കൂടാളി സ്വദേശി സി എച്ച് . ഇസുദ്ദീനെയാണ് ( 42 ടൗൺ എ സ് . ഐ ബൈജു സീനിയർ സി.പി.ഒ ബാലകൃഷ്ണൻ എന്നിവർ ചേർന്ന് പിടികൂടിയത് . ഇന്നലെ വൈകുന്നേരം റോഡരികിൽ നിർത്തിയിട്ട കെ.എൽ 13 എ.എ 3976 ഓട്ടോ റിക്ഷയാണ് മോഷണം പോയത് . ചക്കരക്കൽ ഇരിവേരിയിലെ പ്രജിലേ ഷിന്റെ ഉടമ സ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ . താവക്കര യിലെ ഒരു സ്ഥാപനത്തിൽ വന്നതായിരുന്നു പ്രജിലലേഷ് . സ്ഥാപനത്തിൽ നിന്ന് പുറത്തി റങ്ങുമ്പോഴേക്കും ഓട്ടോറിക്ഷ പോയി രുന്നു . സ്ഥാപനത്തിന്റെ സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ ടൗൺ പോലീസിൽ വിവരമറിയിച്ചു .സ്ഥലത്ത് ഓട്ടോറിക്ഷ നിർത്തിയിട്ട് അതിനകത്ത് കിടന്നുറങ്ങു കയായിരുന്നു ഇസുദ്ദീൻ . നേരം ഇരുട്ടിയാൽ ഓട്ടോറിക്ഷ കടത്തിക്കൊണ്ടുപോകാ നായിരുന്നു പരിപാടി . നേരത്തെ പയ്യന്നൂരിലടക്കം കവർച്ചാക്കേസിൽ പ്രതിയായിരുന്നു ഇസുദ്ദീൻ . കുറച്ചുകാലം ജയിലിൽ കിടന്ന ഇയാൾ ഏതാനും മാസങ്ങൾക്ക് മുൻപാണ് പുറത്ത് വന്നത്.

    No comments

    Post Top Ad

    Post Bottom Ad