Header Ads

  • Breaking News

    വ്യോമസേനയിൽ 256 സിവിലിയൻ ഒഴിവ് | പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് അവസരം.

     

    ഇന്ത്യൻ വ്യോമസേനയിൽ സൗത്ത് വെസ്റ്റേൺ എയർ കമാൻഡിന് കീഴിലുള്ള ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
    വിവിധ സ്റ്റേഷനുകളിലെ വ്യത്യസ്ത തസ്തികകളിലായി 256 ഒഴിവുകളാണുള്ളത്.
    മൾട്ടി ടാസ്കിങ് സ്റ്റാഫ് ,
    കുക്ക് ,
    മെസ് സ്റ്റാഫ് ,
    കാർപ്പെൻറർ ,
    പെയിൻറർ ,
    ഫയർമാൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
    വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
    തസ്‌തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ് (എം.ടി.എസ്)
    യോഗ്യത : പത്താം ക്ലാസ്.
    നിശ്ചിത ജോലികളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
    ശമ്പളം : 18,000 രൂപ.
    തസ്‌തികയുടെ പേര് : ഹൗസ് കീപ്പിങ് സ്റ്റാഫ് (എച്ച്.കെ.എസ്)
    യോഗ്യത : പത്താം ക്ലാസ്.
    ശമ്പളം : 18,000 രൂപ.
    തസ്‌തികയുടെ പേര് : മെസ് സ്റ്റാഫ്
    യോഗ്യത : പത്താം ക്ലാസ്.
    വെയ്റ്റർ /വാഷർ ജോലികളിൽ ഒരു വർഷത്ത പ്രവൃത്തിപരിചയം അഭിലഷണീയം.
    ശമ്പളം : 18,000 രൂപ.
    തസ്‌തികയുടെ പേര് : എൽ.ഡി.സി
    യോഗ്യത : 12 -ാം ൽ ക്ലാസ് , നിശ്ചിത ടൈപ്പിങ് വേഗം.
    ശമ്പളം : 10000 രൂപ.
    തസ്‌തികയുടെ പേര് : ക്ലാർക്ക് ഹിന്ദി ടൈപ്പിസ്റ്റ്
    യോഗ്യത : 12 -ാം ക്ലാസ് , ഹിന്ദിയിൽ നിശ്ചിത ടൈപ്പിങ് വേഗം.
    ശമ്പളം : 19,900 രൂപ.
    തസ്‌തികയുടെ പേര് : സ്റ്റെനോഗ്രാഫർ ഗ്രേഡ് II
    യോഗ്യത : 12 -ാം ക്ലാസ് , കേട്ടെഴുതുന്നതിലും പകർപ്പെഴുത്തിലും നിശ്ചിത വേഗം.
    ശമ്പളം : 25,500 രൂപ.
    തസ്‌തികയുടെ പേര് : സ്റ്റോർ സൂപ്രണ്ട് 
    യോഗ്യത : ബിരുദം. പ്രവൃത്തിപരിചയം അഭികാമ്യം.
    ശമ്പളം : 25,500 രൂപ.
    തസ്‌തികയുടെ പേര് : സ്റ്റോർ കീപ്പർ
    യോഗ്യത : 12 -ാം ക്ലാസ് , പ്രവൃത്തിപരിചയം അഭികാമ്യം.
    ശമ്പളം : 19,000 രൂപ.
    തസ്‌തികയുടെ പേര് : ലോൺട്രിമാൻ
    യോഗ്യത : എസ്.എസ്.എൽ.സി,അലക്കുകാരനായുള്ള ഒരു വർഷത്ത പ്രവൃത്തിപരിചയം അഭികാമ്യം.
    ശമ്പളം : 18,000 രൂപ.
    തസ്‌തികയുടെ പേര് : ആയ /വാർഡ് സഹായിക (വനിതകൾക്ക് മാത്രമുള്ള തസ്തിക)
    യോഗ്യത : എസ്.എസ്.എൽ.സി /ഹോസ്പിറ്റലുകളിലോ നഴ്സിങ് ഹോമുകളിലോ ആയയായി പ്രവർത്തിച്ച ഒരു വർഷത്തെ പരിചയം അഭികാമ്യം.
    ശമ്പളം : 18,000 രൂപ.
    തസ്‌തികയുടെ പേര് : കാർപ്പെൻറർ
    യോഗ്യത : പത്താം ക്ലാസ് , ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
    ശമ്പളം : 19,000 രൂപ.
    തസ്‌തികയുടെ പേര് : പെയിൻറർ
    യോഗ്യത : പത്താം ക്ലാസ് , ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
    ശമ്പളം : 19,900 രൂപ.
    തസ്‌തികയുടെ പേര് : വൾക്കനൈസർ
    യോഗ്യത : പത്താം ക്ലാസ്.
    ശമ്പളം : 18000 രൂപ.
    തസ്‌തികയുടെ പേര് : സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ
    യോഗ്യത : പത്താം ക്ലാസ് , ലൈറ്റ് – ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് , ഡ്രൈവിങ്ങിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം , വാഹനങ്ങളുടെ അറ്റകുറ്റപ്പണിയിലുള്ള പരിചയം.
    ശമ്പളം : 19.900 രൂപ.
    തസ്‌തികയുടെ പേര് : കുക്ക് (ഓർഡിനറി ഗ്രേഡ്)
    യോഗ്യത : പത്താം ക്ലാസ് , കാറ്ററിങ്ങിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റ് , ഒരു വർഷത്തെ പ്രവൃത്തിപരിചയം.
    ശമ്പളം : 19,000 രൂപ.
    തസ്‌തികയുടെ പേര് : ഫയർമാൻ
    യോഗ്യത :
    പത്താം ക്ലാസ് , അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫയർ ഫൈറ്റിങ്ങിൽ പരിശീലനം.
    അഗ്നിരക്ഷാസേനയുടെ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള പ്രാവീണ്യം.
    കുറഞ്ഞത് 50 കിലോഗ്രാം ഭാരവും 165 സെൻറിമീറ്റർ ഉയരവും വേണം.നെഞ്ചളവ് 81.5 സെൻറി 13 മീറ്ററും വികസിക്കുമ്പോൾ 85 സെൻറിമിറ്ററുമായിരിക്കണം.
    ശമ്പളം : 19900 രൂപ.
    പ്രായപരിധി : 18 – 25 വയസ്സ് നിയമാനുസൃത ഇളവുകളുണ്ട്.
    അപേക്ഷ സമർപ്പിക്കേണ്ട വിധം
    സ്വന്തം വിലാസമെഴുതി 10 രൂപ സ്റ്റാമ്പൊട്ടിച്ച കവർ , ആവശ്യമായ രേഖകൾ എന്നിവ സഹിതമുള്ള അപേക്ഷ വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള വിലാസത്തിൽ അയയ്ക്കണം.
    കവറിന് പുറത്ത് APPLICATION FOR THE POST OF ……….. AND CATEGORY എന്ന് രേഖപ്പെടുത്തണം.
    റിന് പുറത്ത് APPLICATION FOR THE POST OF ……….. AND CATEGORY എന്ന് രേഖപ്പെടുത്തണം.

    ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ള എഴുത്തുപരീക്ഷയും പ്രായോഗി കപരീക്ഷയുമുണ്ടാകും.
    അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20.

    No comments

    Post Top Ad

    Post Bottom Ad