Header Ads

  • Breaking News

    വി​ഡി​യോ കോളിലൂടെ ന​ഗ്​​നത പ്രദര്‍ശിപ്പിക്കും, ചാ​റ്റ് ചെ​യ്ത​ശേ​ഷം സ്‌​ക്രീ​ന്‍ ഷോ​ട്ട് എ​ടു​ത്ത് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തും; യുവതിയുടെ പരാതിയില്‍ കൊ​ല്ലം സ്വദേശി അറസ്റ്റില്‍



    കു​ട്ട​നാ​ട്: 

    വി​ഡി​യോ കോളിലൂടെ ന​ഗ്​​ന​ത പ്രദര്‍ശിപ്പിച്ച യു​വാ​വ് പി​ടി​യി​ല്‍. എ​ട​ത്വ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍കു​ട്ടി​യു​ടെ പ​രാ​തി​യില്‍ കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി അ​ഖി​ലാ​ണ് (28) നെയാണ് എ​ട​ത്വ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാ​ജ ഫേസ്‌ബുക്ക് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ചായിരുന്നു പ്രതി നഗ്നത പ്രദര്‍ശനം നടത്തിയിരുന്നത്. ഫേസ്‌ബുക്ക് വി​ഡി​യോ കാളി​ലൂ​ടെ പെ​ണ്‍കു​ട്ടി​ക​ളു​മാ​യി ചാ​റ്റ് ചെ​യ്ത​ശേ​ഷം സ്‌​ക്രീ​ന്‍ ഷോ​ട്ട് എ​ടു​ത്ത് പ്ര​തി പെ​ണ്‍കു​ട്ടി​ക​ളെ ഭീ​ഷ​ണിപെടുത്തുകയും ചെയ്തിരുന്നു. എ​ട​ത്വ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍കു​ട്ടി​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട അന്വേഷണത്തിനൊടുവില്‍ ആ​ല​പ്പു​ഴ സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച പൊ​ലീ​സ് പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്.പ്ര​തി​ക്കെ​തി​രെ പോ​ക്​​​സോ, ഐ.​ടി വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​െ​സ​ടു​ത്തി​ട്ടു​ണ്ട്. അ​മ്ബ​ല​പ്പു​ഴ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ഖി​ലി​നെ 14 ദി​വ​സ​ത്തേ​ക്ക്​ റി​മാ​ന്‍​ഡ്​ ചെ​യ്തു. എ​ട​ത്വ സി.​ഐ കെ.​ജി. പ്ര​താ​പ​ച​ന്ദ്ര​ന്‍, എ​സ്‌.​ഐ ശ്യാം​ജി, സി.​പി.​ഒ​മാ​രാ​യ വി​ഷ്ണു, സു​നി​ല്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

    No comments

    Post Top Ad

    Post Bottom Ad