Header Ads

  • Breaking News

    മെസ്സിയെ നിര്‍ത്തി ബാഴ്​സക്കെതിരെ ഗോളടിച്ച്‌​ റാക്കിറ്റിച്ച്‌​; കിങ്​സ്​ കപ്പില്‍ സെവിയ്യക്ക്​ ജയം




    മഡ്രിഡ്​: 

    കോപ ഡെല്‍ റെ സെമി ഫൈനല്‍ ആദ്യ പാദം ബാഴ്​സയെ വീഴ്​ത്തി സെവിയ്യ. പഴയ തട്ടകമായ കറ്റാലന്‍ ജഴ്​സി ഊരിവെച്ച്‌​ വെള്ളക്കുപ്പായത്തില്‍ ഇറങ്ങിയ ഇവാന്‍ റാക്കിറ്റിച്ച്‌​ ഗോള്‍ നേടിയ മത്സരത്തില്‍ മെസ്സി നിറംമങ്ങിയത്​ ബാഴ്​സക്ക്​ തിരിച്ചടിയായി.

    ബാഴ്​സലോണയുടെ ചരിത്രത്തിലെ ഏറ്റവും സ്​ഥിരതയാര്‍ന്ന താരങ്ങളിലൊരാളായ റാക്കിറ്റിച്ച്‌​ അടുത്തിടെയാണ്​ ടീം വിട്ട്​ സെവിയ്യയിലെത്തിയത്​. ബാഴ്​സക്കെതിരെ ഗോള്‍ നേടിയാല്‍ ആഘോഷിക്കില്ലെന്ന്​ നേരത്തെ താരം പറഞ്ഞത്​ അതേപടി ആദ്യ കളിയില്‍ സംഭവിക്കുകയും ചെയ്​തു. പരസ്​പരം മുഖാമുഖം നിന്ന കിങ്​സ്​ കപ് സെമി ഒന്നാം പാദത്തില്‍ മനോഹര ഗോളുമായി താരം നിറഞ്ഞാടിയപ്പോള്‍ സെവിയ്യ കുറിച്ചത്​ അനായാസ ജയം.

    ആദ്യ പകുതിയുടെ 25ാം മിനിറ്റില്‍ ജൂ

    ള്‍സ്​ കുണ്ടെയാണ്​ സെവിയ്യ നിരയെ മുന്നിലെത്തിച്ചത്​. സ്വന്തം പെനാല്‍റ്റി ഏരിയയില്‍നിന്ന്​ പന്തുമായി അതിവേഗം കുതിച്ച്‌​ നാല്​ ബാഴ്​സ താരങ്ങളെ പിറകിലാക്കിയ കുണ്ടെ​ വെടി​ച്ചില്ലു കണക്കെ പായിച്ച ഷോട്ട്​ ബാഴ്​സ ഗോള്‍കീപര്‍ മാര്‍ക്​ ആ​ന്‍ഡ്രേ ടെര്‍ സ്​റ്റീഗന്​ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

    കഴിഞ്ഞ ആഗസ്​റ്റ്​ അവസാനത്തോടെ ബാഴ്​സ വിട്ട്​ സെവിയ്യ കുപ്പായമണിഞ്ഞ റാക്കിറ്റിച്ച്‌​ അവസാന നിമിഷങ്ങളിലാണ്​ വിജയം ഗംഭീരമാക്കി പിന്നെയും ഗോള്‍ നേടിയത്​. അവസാന നിമിഷം മെസ്സി തകര്‍പ്പന്‍ നീക്കവുമായി ഗോളിനടുത്തെത്തിയെങ്കിലും എതിര്‍ഗോളി ബോനോ അനുവദിച്ചില്ല.

    സ്വന്തം കളിമുറ്റ​െത്ത ആധികാരിക ജയത്തോ​ടെ സെവിയ്യക്ക്​ കിങ്​സ്​ കപ്​ കിരീടത്തിലേക്ക്​ വഴി എളുപ്പമായി. മാര്‍ച്ച്‌​ മൂന്നിനാണ്​ രണ്ടാം പാദം. മൂന്നു വര്‍ഷം മുമ്ബ്​ കിങ്​സ്​ കപ്​ ഫൈനലില്‍ സെവിയ്യയെ 5-0ന്​ വീഴ്​ത്തിയത്​ മാത്രമാണ്​ ബാഴ്​സക്ക്​ ആശ്വാസം.

    കളിയില്‍ ആധിപത്യം പുലര്‍ത്തിയിട്ടും ഒരിക്കല്‍ പോലും വലകുലുക്കാന്‍ മറന്ന മെസ്സി സംഘത്തിന്​ കൂടുതല്‍ വിയര്‍പ്പൊ​ഴുക്കേണ്ടിവരും.

    രണ്ടാം സെമിയില്‍ അത്​ലറ്റിക്​ ബില്‍ബാവോ ലെവാ​െന്‍റയെ നേരിടും.

    No comments

    Post Top Ad

    Post Bottom Ad