Type Here to Get Search Results !

പയ്യന്നൂർ നഗരസഭ പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ കിറ്റ് വിതരണം നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.


പയ്യന്നൂര്‍ : 

പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ മണിയറ ഗവ:എൽ .പി .സ്കൂൾ, പെരുമ്പ ജി.എം.യു.പി.സ്കൂൾ, ജി.എം.എൽ.പി.സ്കൂൾ വെള്ളൂർ, ജി.എൽ.പി.എസ് പയ്യന്നൂർ, ജി.എൽ.പി.എസ് കവ്വായി, എന്നീഅഞ്ച് പ്രൈമറി വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി പ്രഭാത ഭക്ഷണ കിറ്റ് വിതരണം ചെയ്തു.കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളിൽ പ്രഭാത ഭക്ഷണം നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് 480 വിദ്യാർത്ഥികൾക്ക് സപ്ലൈകോ മുഖേന പ്രഭാത ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്. മണിയറ എൽ .പി .സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാ സ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി.സമീറയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.നഗരസഭ സെക്രട്ടറി ആർ. അജി ഭാസ്കരൻ പി, സുശാന്ത്.ടി, രാജൻ.ടി.വി, ദീപ.എ എന്നിവർ  സംസാരിച്ചു.ഇംപ്ലിമെൻറിംഗ് ഓഫീസർ ടി.വി.വിനോദ് സ്വാഗതവും ഹെഡ്മാസ്റ്റർ പി.ചന്ദ്രൻ നന്ദിയും പറഞ്ഞു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.