Type Here to Get Search Results !

ഇൻഫോക് ചലച്ചിത്രോത്സവത്തിന് നാളെ പയ്യന്നൂരിൽ തിരി തെളിയും

 


പയ്യന്നൂർ: കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തിരി തെളിയുമെന്ന് ഭാരവാഹികൾ അറിയിച്ചു. പയ്യന്നൂർ ശാന്തി സിനിമാസിലെ രണ്ട് തീയ്യേറ്ററുകളിലായി 19, 20, 21 തീയ്യതികളിൽ നടക്കുന്ന ചലച്ചിത്രോത്സവം വെള്ളിയാഴ്ച രാവിലെ 9 ന് ആരംഭിക്കും.ചലച്ചിത്രോത്സവത്തിൻ്റെ ഉദ്ഘാനം ഒദ്യോഗികമായി വൈകുന്നേരം അഞ്ചിന് മന്ത്രി എ കെ ബാലൻ നിർവ്വഹിക്കും.


എല്ലാ ദിവസവും രാവിലെ ഒമ്പതിന് പ്രദർശനം തുടങ്ങും, മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായാണ് പ്രവേശനം. സീറ്റുകൾ ഒഴിവുണ്ടെങ്കിൽ താൽക്കാലിക രണ്ടിസ്ട്രേഷൻ നൽകി പ്രവേശനം അനുവദിക്കും. മൽസരം ഫോക്കസ് വിഭാഗങ്ങളിലായി 16 ഫീച്ചർ സിനിമകളും 17 ഡോക്യുമെൻ്ററി ഷോർട്ട്  ഫിലിമുകളും പ്രദർശിപ്പിച്ചു.മൂന്ന് വിഭാഗങ്ങളിലായി യഥാക്രമം 50,000, 25,000, 20,000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. ഫീച്ചർ വിഭാഗത്തിൽ നല്ല നടൻ, നടി എന്നിവർക്കും, മൂന്ന് വിഭാഗത്തിലേയും മികച്ച സംവിധായകർക്കും പുരസ്കാരം നൽകും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.