Header Ads

  • Breaking News

    പെരുമ്പയില്‍ മദ്യലഹരിയില്‍ അടിപിടി; രണ്ടുപേര്‍ക്കെതിരേ കേസ്



    പയ്യന്നൂര്‍: 

    പൊതുസ്ഥലത്തു വച്ച് മദ്യലഹരിയില്‍ അടിപിടി കൂടിയ രണ്ടുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. കാഞ്ഞങ്ങാട് പള്ളിക്കര പൂച്ചക്കാട് സ്വദേശി അഹമ്മദ് (51), ബേക്കല്‍ പള്ളിക്കര തൊട്ടിയിലെ മുഹമ്മദ് അനസ് (35) എന്നിവര്‍ക്കെതിരെയാണ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ടി ബിജിത്ത് കേസെടുത്തത്. 


    ഇന്നലെ രാത്രി 9.15 ഓടെ പെരുമ്പ മാര്‍ക്കറ്റ് പള്ളിക്ക് സമീപമാണ് സംഭവം. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ ഇരുവരും ബാറില്‍ പോയി മദ്യപിച്ച ശേഷം പെരുമ്പയിലെത്തിയപ്പോള്‍ വാഹന വാടക സംബന്ധിച്ച് വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു

    No comments

    Post Top Ad

    Post Bottom Ad