Header Ads

  • Breaking News

    സിനിമ കാണാൻ നെഗറ്റീവ് ആകണം

    ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രദർശനത്തിന്
    തലശ്ശേരിയിൽ തുടക്കമായപ്പോൾ
    കൊവിഡിനെതിരെ എല്ലാ പഴുതുകളുമടച്ചു കൊണ്ടുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സന്ദർശകർക്ക് മേളയിൽ പ്രവേശനം അനുവദിച്ചത്.
    മേളയുടെ ഒന്നാം ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി സിനിമാ പ്രേമികൾ തലശ്ശേരിയിൽ എത്തിച്ചേർന്നു. കൊവിഡ് ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും സിനിമയോടുള്ള ആവേശം ആ ഭീതിയെ മറികടന്ന കാഴ്ചയാണുണ്ടായത്.



    മേളയിൽ പങ്കെടുക്കുന്നവർക്ക് ആന്റിജൻ ടെസ്റ്റ്‌ നടത്തി സുരക്ഷ ഉറപ്പ് വരുത്തി മാത്രമാണ് പ്രവേശനം അനുവദിച്ചത്.
    പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചർക്ക് മാത്രമേ ഐഡന്റിറ്റി കാർഡുകളും കിറ്റുകളും ലഭ്യമാക്കിയുള്ളൂ. ആന്റിജൻ ടെസ്റ്റ്‌ നടത്തുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് തലശ്ശേരിയിൽ ഒരുക്കിയത്. തലശ്ശേരി ടൗൺ ഹാളിൽ ഫെബ്രുവരി 21ആം തീയതി ആരംഭിച്ച കൊവിഡ് ടെസ്റ്റ്‌ ഇന്നലെ(ഫെബ്രുവരി 23) വൈകിട്ട് വരെ പ്രവർത്തിച്ചു.

    നാല് കൗണ്ടറുകളാണ് ടെസ്റ്റിനായി സജ്ജീകരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയിലെ ഒൻപത് ആരോഗ്യ പ്രവർത്തകർ, ഒരു ഡോക്ടർ, രണ്ട് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ഡാറ്റ എൻട്രിക്കായി അക്ഷയ കേന്ദ്രത്തിലെ നാല് സ്റ്റാഫുകൾ എന്നിവരുടെ സേവനം കേന്ദ്രത്തിൽ ഉറപ്പ് വരുത്തിയിരുന്നു.

    കേന്ദ്രത്തിന്റെ റിസപ്ഷൻ കൗണ്ടറിൽ ആരോഗ്യ വകുപ്പിന്റെ ഫോമിൽ പേര് വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷമാണ് ടെസ്റ്റിനായി കടത്തി വിട്ടത്. ഇതിനായി അഞ്ച് ടേബിലുകളിലായി 15 വളണ്ടിയർമാർ പ്രവർത്തിച്ചു. രാവിലെ ഒൻപത് മണിക്ക് തന്നെ ആരംഭിച്ച പരിശോധനയ്ക്ക് പത്ത് പേരെ ഒന്നിച്ച് മുറിയിലേക്ക് കയറ്റിവിടത്തക്ക രീതിയിലായിരുന്നു സജ്ജീകരണങ്ങൾ. പരിശോധനക്ക് ശേഷം റിസൾട്ടിനായി കാത്തിരിക്കാൻ പ്രത്യേകം മുറിയും കുടിവെള്ളം പോലുള്ള മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഇത്തരത്തിൽ ഒരു മണിക്കൂറിൽ 100 പേർക്ക് പരിശോധന നടത്താനുള്ള സാഹചര്യമൊരുക്കാൻ അധികൃതർക്ക് കഴിഞ്ഞു. 20 മിനുട്ട് കൊണ്ട് റിസൾട്ടും ലഭ്യമാക്കി.
    കൊവിഡ് പോസിറ്റീവ് കേസുകൾ വിരലിൽ എണ്ണാവുന്ന എണ്ണം മാത്രമേയുള്ളൂവെന്നും എത്തിച്ചേർന്ന ജനങ്ങളുടെ ഭാഗത്തു നിന്ന് നല്ല സഹകരണം ലഭിച്ചെന്നും അധികൃതർ പറഞ്ഞു. പരിശോധന ആരംഭിച്ച ഫെബ്രുവരി 21 ന് മാത്രമാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്പ്പെട്ടത് എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്.

    The post സിനിമ കാണാൻ നെഗറ്റീവ് ആകണം appeared first on Kannur Vision Online.

    No comments

    Post Top Ad

    Post Bottom Ad