Header Ads

  • Breaking News

    കലാസംവിധായകന്‍ രാജന്‍ വരന്തരപ്പിള്ളി അന്തരിച്ചു



    തൃശൂര്‍: ‍കലാസംവിധായകന്‍ രാജന്‍ വരന്തരപ്പിള്ളി (63) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്ന രാജന്‍ ഒരാഴ്ചയിലേറെയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ്, ഇരുപതാംനൂറ്റാണ്ട്, മൂന്നാംമുറ, അധിപന്‍, കുടുംബപുരാണം, ഭൂമിയിലെ രാജാക്കന്‍മാര്‍ തുടങ്ങി 45 ഓളം സിനിമകളുടെ കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. വരന്തരപ്പിള്ളി കോരനൊടി പുത്തന്‍ചിറക്കാരനായ രാജന്‍ പരസ്യകലയിലൂടെയാണ് സിനിമ രംഗത്തെത്തുന്നത്.

    ചെറുപ്പത്തിലേ മദ്രാസിലേക്ക് കുടിയേറുകയായിരുന്നു. 1979ല്‍ പുറത്തിറങ്ങിയ പൊന്നില്‍കുളിച്ച രാത്രിയിലൂടെയാണ് സ്വതന്ത്ര കലാസംവിധായകനാകുന്നത്.

    കെ. മധു, സാജന്‍, സത്യന്‍ അന്തിക്കാട്, പി.ജി. വിശ്വംഭരന്‍, തമ്ബി കണ്ണന്താനം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സംവിധായകരോടൊപ്പം നിരവധി ചിത്രങ്ങളില്‍ രാജന്‍ കലാസംവിധായകനായി.

    സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത തുടങ്ങി ഒമ്ബത് സിനിമകളില്‍ കെ മധുവിനോടൊപ്പം പ്രവര്‍ത്തിച്ച രാജന്‍ പത്ത് സിനിമകളില്‍ സാജനോടൊപ്പവും പ്രവര്‍ത്തിച്ചു. ഫ്ലവറിയാണ് ഭാര്യ.

    No comments

    Post Top Ad

    Post Bottom Ad