രാജ്യാന്തര ചലച്ചിത്ര മേളയുടെ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കണ്ണൂർ വിഷന് പ്രത്യേക പരാമർശം
ഫെബ്രുവരി 23 മുതല്‍ 27 വരെ തലശ്ശേരിയിൽ നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം പതിപ്പുമായി ബന്ധപ്പെട്ട മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദേശാഭിമാനി ദിന പത്രത്തിലെ പി. ദിനേശൻ കരസ്ഥമാക്കി . ദേശാഭിമാനിയിലെ തന്നെ മിഥുൻ അനിലാ മിത്രനാണ് മികച്ച പത്ര ഫോട്ടോഗ്രാഫർ.
ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ നൗഫൽ വി നേടി. ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാന്‍ ഏഷ്യാനെറ്റ് ന്യൂസിലെ തന്നെ വിപിൻ മുരുളീധരനാണ്. ചന്ദ്രിക ദിനപത്രത്തിലെ കുഞ്ഞിക്കണ്ണൻ വാണിമേൽ , കണ്ണൂർ വിഷനിലെ ജിതേഷ് ടി.കെ എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹരായി.
ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങളും സമഗ്ര സംഭാവനയ്ക്ക് മാധ്യമ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങളും രാജ്യാന്തര ചലച്ചിത്ര മേളയുടെ പാലക്കാട് നടക്കുന്ന സമാപന പരിപാടിയില്‍ വിതരണം ചെയ്യും.
The post രാജ്യാന്തര ചലച്ചിത്ര മേളയുടെ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കണ്ണൂർ വിഷന് പ്രത്യേക പരാമർശം appeared first on Kannur Vision Online.
No comments
Post a Comment