Header Ads

  • Breaking News

    തെരഞ്ഞെടുപ്പ് നിരീക്ഷണം; വീഡിയോ സര്‍വെയ്‌ലന്‍സ് ടീമുകള്‍ പ്രവര്‍ത്തനം തുടങ്ങി

    നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ഓരോ മണ്ഡലത്തിലും വീഡിയോ സര്‍വെയ്‌ലന്‍സ് ടീമുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഒരു ഉദ്യോഗസ്ഥനും ഒരു വീഡിയോഗ്രാഫറും ഉള്‍പ്പെടുന്നതാണ് ടീം. തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ക്യാംപയിനുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍, പൊതുപരിപാടികളിലും റാലികളിലും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ വീഡിയോ സര്‍വെയ്‌ലന്‍സ് ടീം വീഡിയോയില്‍ പകര്‍ത്തും.

    തെരഞ്ഞെടുപ്പ് പരിപാടികളിലെ പ്രസംഗങ്ങളിലും മറ്റും പെരുമാറ്റച്ചട്ട ലംഘനങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അവയും വീഡിയോയില്‍ പകര്‍ത്തും.
    നിയമസഭാ മണ്ഡലം, ഓഫീസറുടെ പേര്, തസ്തിക, മൊബൈല്‍ നമ്പര്‍ എന്ന ക്രമത്തില്‍:
    പയ്യന്നൂര്‍ – പി പുരുഷോത്തമന്‍, ഹെഡ് സര്‍വേയര്‍, റീസര്‍വെ സൂപ്രണ്ട് ഓഫീസ്, പയ്യന്നൂര്‍ – 9895445642.
    തളിപ്പറമ്പ് – കെ ശശിധരന്‍, ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍, റീസര്‍വെ സൂപ്രണ്ട് ഓഫീസ്, തളിപ്പറമ്പ് – 9496717913.
    കല്യാശ്ശേരി- പി മഹേഷ്, സെക്കന്‍ഡ് ഗ്രേഡ് സര്‍വേയര്‍, റീസര്‍വേ സൂപ്രണ്ട് ഓഫീസ്, തളിപ്പറമ്പ് -9744383704.
    ഇരിക്കൂര്‍ -പി വി ദിനേശന്‍ – ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍, റീസര്‍വേ സൂപ്രണ്ട് ഓഫീസ്, പയ്യന്നൂര്‍ -9447934917.
    പേരാവൂര്‍ – മുഹമ്മദ് ഷെരീഫ്, ഹെഡ് സര്‍വേയര്‍, റീസര്‍വേ സൂപ്രണ്ട് ഓഫീസ്, ശ്രീകണ്ഠാപുരം – 9446102700.
    കണ്ണൂര്‍ – വിനോദ് കുമാര്‍, ഹെഡ് സര്‍വേയര്‍, റീസര്‍വേ സൂപ്രണ്ട് ഓഫീസ്, പയ്യന്നൂര്‍ -8281644629.

    അഴീക്കോട് – കെ സുനില്‍കുമാര്‍, ഹെഡ് ഗ്രാഫ്റ്റ്‌സ്മാന്‍, റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, കണ്ണൂര്‍ – 9846967774.
    ധര്‍മടം – ടി പ്രദീപ് കുമാര്‍, ഫസ്റ്റ് ഗ്രേഡ് ഗ്രാഫ്റ്റ്‌സ്മാന്‍, റീസര്‍വേ സൂപ്രണ്ട് ഓഫീസ്, ശ്രീകണ്ഠാപുരം -9496186902.
    മട്ടന്നൂര്‍ – കൃഷ്ണകുമാര്‍, ഫസ്റ്റ്‌ഗ്രേഡ് സര്‍വേയര്‍, റീസര്‍വേ സൂപ്രണ്ട് ഓഫീസ്, ശ്രീകണ്ഠാപുരം – 9633759201.
    കൂത്തുപറമ്പ – കെ സുനില്‍രാജ്, ഫസ്റ്റ്‌ഗ്രേഡ് ഗ്രാഫ്റ്റ്‌സ്മാന്‍, റീസര്‍വേ സൂപ്രണ്ട് ഓഫീസ്, ശ്രീകണ്ഠാപുരം -9446672992.
    തലശ്ശേരി – എം സനില്‍കുമാര്‍, ഫസ്റ്റ്‌ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍, റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, കണ്ണൂര്‍ – 9847829421.


    No comments

    Post Top Ad

    Post Bottom Ad