Header Ads

  • Breaking News

    SHOCKING: സ്കൂൾ വിദ്യാർത്ഥികൾക്ക് കൂട്ടുകാരുടെ ക്രൂരമർദ്ദനം...

    കൊല്ലത്ത് 2 സ്കൂൾ വിദ്യാർത്ഥികൾക്ക് കൂട്ടുകാരുടെ ക്രൂരമർദ്ദനം. കൊല്ലം കരിക്കോട് സ്വദേശികളായ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. കളിക്കിടയിൽ കളിയാക്കിയത് ചോദ്യം ചെയ്തതാണ് കൂട്ടുകാരെ പ്രകോപിപ്പിച്ചത്. മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. 24ന് പേരൂർ കൽക്കുളത്ത് വച്ചായിരുന്നു ഈ സംഭവം. കരിങ്കല്ല് ഉൾപ്പെടെ ഉപയോഗിച്ചാണ് കുട്ടികളെ അടിച്ചത്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

    No comments

    Post Top Ad

    Post Bottom Ad