Header Ads

  • Breaking News

    വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊട്ടത് ലൈംഗികപീഡനമല്ലെന്ന വിവാദ വിധിക്ക് സ്‌റ്റേ

    ന്യൂഡൽഹി:വി​വാ​ദ പോ​ക്സോ വി​ധി സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു. ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പോക്‌സോ ആക്ട് പ്രകാരം ‘ശരീരഭാഗങ്ങൾ പരസ്പരം (skin to skin contact) ചേരാതെ ഒരു പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡി‌വാലയുടെ ഉത്തരവ് ഇതോടെ റദ്ദായി.

     ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പോക്‌സോ ആക്ട് പ്രകാരം ‘ശരീരഭാഗങ്ങൾ പരസ്പരം (skin to skin contact) ചേരാതെ ഒരു പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡി‌വാലയുടെ ഉത്തരവ് ഇതോടെ റദ്ദായി.


    ഇത് അപകടരമായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നു ഹർജിയെ പിന്തുണച്ചു കൊണ്ട് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ പറഞ്ഞു. ഒരു സംഭവത്തെ പോക്‌സോ പ്രകാരം ലൈംഗിക പീഡനമായി കണക്കാക്കണമെങ്കിൽ ലൈംഗിക ഉദ്ദേശത്തോടെ ചർമവും ചർമവും ചേർന്നുള്ള സ്പർശനം ആവശ്യമാണെന്നും വിവാദ ഉത്തരവിൽ പറയുന്നു. പെൺകുട്ടിയെ വസ്ത്രത്തിനു പുറത്തു കൈവച്ച് സ്പർശിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നും വിവാദ ഉത്തരവിൽ പറഞ്ഞിരുന്നു. സതീഷ് എന്ന വ്യക്തി 2016 ഡിസംബറില്‍ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി.

    പേ​ര​യ്ക്ക ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ടി​ന​ക​ത്തേ​ക്ക് വി​ളി​ച്ച് വ​രു​ത്തി​യാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി അ​മ്മ​യോ​ട് വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ​തോ​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ ഇ​യാ​ളെ ജി​ല്ലാ കോ​ട​തി മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ശി​ക്ഷി​ച്ചു. എ​ന്നാ​ൽ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി, കേ​സി​ൽ പോ​ക്സോ വ​കു​പ്പ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന വി​ചി​ത്ര​മാ​യ ക​ണ്ടെ​ത്ത​ലാ​ണ് ന​ട​ത്തി​യ​ത്. 


    No comments

    Post Top Ad

    Post Bottom Ad