• Breaking News

    ഒരുവയസുകാരനെ ഉറക്കി കിടത്തി മരുന്നു വാങ്ങാന്‍ പോയ യുവതി മടങ്ങിവന്നില്ല, , തീരാവേദനയില്‍ ഭര്‍ത്താവും കുഞ്ഞുങ്ങളും



    കോഴിക്കോട് : 

    ഒരുവയസുകാരനെ ഉറക്കി കിടത്തി മരുന്നു വാങ്ങാന്‍ പോയ യുവതി മടങ്ങിവന്നില്ല, തീരാവേദനയില്‍ ഭര്‍ത്താവും കുഞ്ഞുങ്ങളും. കോഴിക്കോട് അത്തോളി കൊടശ്ശേരി സ്വദേശി സൗമേഷിന്റെ ഭാര്യ ഷെഹനുല്‍ ഉസ്നയെയാണ് രണ്ടുമാസം മുന്‍പ് കാണാതായത്. ഉമ്മയുടെ മാറോട് ചേര്‍ന്ന് കിടക്കേണ്ട പ്രായം. ഉമ്മയെന്നുമാത്രം വിളിക്കാനറിയാവുന്ന ഒരുവയസുകാരന്‍. മൂന്നും അഞ്ചും വയസുള്ള രണ്ട് സഹോദരിമാര്‍. മൂന്ന് കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ചിരിക്കുന്ന പിതാവ് സൗമേഷ്. ഇവരുടെ കാത്തിരിപ്പ് നീളുകയാണ്.

    കഴിഞ്ഞ ഒക്ടോബര്‍ 29ന് രാവിലെ പതിനൊന്ന് മാസം പ്രായമായ ഇളയ കുഞ്ഞിനെ ഉറക്കി കിടത്തി മരുന്ന് വാങ്ങാനിറങ്ങിയതാണ് ഷെഹനുല്‍. പിന്നെ വീട്ടിലേക്ക് മടങ്ങിയെത്തിയിട്ടില്ല. ഇരുവരും ആറുവര്‍ഷം മുന്‍പാണ് വിവാഹിതരായത്. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പൊലീസ് വിശദീകരണം. മുന്നിലൂടെ കടന്നുപോകുന്ന മുഖങ്ങള്‍ക്കിടയില്‍ ഈ മുഖം കണ്ടാല്‍ പൊലീസില്‍ വിവരമറിയിച്ചു സഹായിക്കണമെന്നാണ് സൗമേഷിന്റെ അഭ്യര്‍ഥന

    No comments

    Post top Ad

    Post Bottom Ad