Header Ads

  • Breaking News

    എന്താണ് ഡ്രൈ റൺ? എങ്ങനെയാണ് ഇത് നടത്തുന്നത്? അറിയേണ്ടതെല്ലാം...



    സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് വാക്സിൻ ഡ്രൈ റൺ നടക്കുകയാണ്. രാവിലെ 9 മണി മുതൽ 11 മണി വരെയാണ് ഡ്രൈ റൺ നടത്തുക. എന്നാൽ അധികമാർക്കും ഡ്രൈ റൺ എങ്ങനെയാണ് നടത്തുക എന്നത് മനസിലായിട്ടില്ലെന്ന് വേണം കരുതാൻ. എന്താണ് ഡ്രൈ റൺ, ഇത് എങ്ങനെയാണ് നടത്തുക? എന്ന് അറിയാം.

    വാക്സിൻ വിതരണത്തിന്റെ മുന്നൊരുക്കങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് സംസ്ഥാനത്ത് ഡ്രൈ റൺ നടത്തുന്നത്. വാക്സിൻ കുത്തിവെയ്പ്പ് ഒഴികെയുള്ള എല്ലാ കാര്യങ്ങളും വാക്സിൻ വിതരണ കേന്ദ്രത്തിൽ വെച്ചു തന്നെ ആവിഷ്കരിക്കുന്നതാണ് ഡ്രൈ റൺ. 22 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് ഓരോ കേന്ദ്രത്തിലുമുണ്ടാകുക.

    വാക്സിൻ വിതരണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കേയാണ് രാജ്യവ്യാപകമായി ഡ്രൈ റൺ നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തിലും തിരഞ്ഞെടുത്ത നാല് ജില്ലകളിൽ ഡ്രൈ റൺ നടത്തുന്നത്. ഡ്രൈ റണ്ണിന്റെ ഭാഗമായി 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പ്രതീകാത്മകമായി വാക്സിൻ നല്‍കുന്നത്. ഇവരെ കൃത്യമായി നിരീക്ഷിക്കും. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് മനസിലാക്കിയ ശേഷം ഡോക്ടറുടെ സാന്നിധ്യത്തിൽ വാക്സിനേഷൻ നൽകും. ഇതിനു ശേഷം ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ അര മണിക്കൂര്‍ നിരീക്ഷിച്ച ശേഷം പറഞ്ഞയയ്ക്കും.

    No comments

    Post Top Ad

    Post Bottom Ad