Header Ads

  • Breaking News

    ഓട്ടോ ഓടിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണിൽ ഇടിച്ചു തകർന്നു


    പാപ്പിനിശ്ശേരി ∙ ദേശീയപാതയിലൂടെ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണിൽ ഇടിച്ചു തകർന്നു. അപകടത്തിൽ പാപ്പിനിശ്ശേരി കല്ലൈയ്ക്കൽ പള്ളിക്കു സമീപം വ്യാപാരിയായ പി.പി.ഷരീക്കിനു (32) പരുക്കേറ്റു. ഇന്നലെ രാവിലെ 7.30ന് ദേശീയപാത–കെഎസ്ടിപി റോഡ് ജംക്‌ഷനു സമീപമാണ് അപകടം. മൊബൈൽ ഫോണിന്റെ ബാറ്ററി പൂർണമായും കത്തിക്കരിഞ്ഞു. 

    കണ്ണൂരിലേക്കു സാധനങ്ങളെടുക്കാൻ ഗുഡ്സ് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ മൊബൈലിൽ നിന്നു പുക ഉയരുന്നതു കണ്ടു. ഫോൺ പുറത്തേക്ക് വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി. ഓട്ടോറിക്ഷ ഇടിച്ചു തകർന്ന വൈദ്യുതി തൂണിന് കെഎസ്ഇബി അധികൃതർ വ്യാപാരിയിൽ നിന്നു പിഴ ഈടാക്കി.

    No comments

    Post Top Ad

    Post Bottom Ad