ഹൈക്കമാന്‍ഡ് തീരുമാനിച്ചു; എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ട
ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. പാര്‍ലമെന്റില്‍ പാര്‍ട്ടി പ്രാതിനിധ്യം കുറയ്ക്കാന്‍ കഴിയില്ലെന്ന തീരുമാനത്തിലാണ് കേന്ദ്ര നേതൃത്വം. കേരളത്തില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും ഇതേ നിലപാടായിരിക്കും എന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്.
എംപിമാരായ കെ. സുധാകരന്, കെ. മുരളീധരന്, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതിയും എത്തിയിരുന്നു.
നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക +91 88 91 565 197

No comments
Post a Comment