• Breaking News

  അങ്ങനെ ക്യൂബൻ തള്ള് കൂടി തകർന്നു വീണു

  ജിതിൻ കെ ജേക്കബ്

  ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ Serum Institute of India Pvt. Ltd നിർമിച്ച കോവിഡ് വാക്‌സിൻ ഇന്ന് കേരളത്തിലടക്കം രാജ്യത്തിൻറെ വിവിധ കേന്ദ്രങ്ങളിൽ എത്തിയപ്പോൾ തകർന്നു വീണത് കേരളത്തിലെ ഇടതുപക്ഷവും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും ഊതിപ്പെരുപ്പിച്ച ക്യൂബയുടെ ആരോഗ്യരംഗത്തെ നേട്ടങ്ങളാണ്.

  Read Also : തിരുവനന്തപുരത്ത് എത്തിയ കോവിഡ് വാക്‌സിന് വൻ സ്വീകരണം നൽകി ബിജെപി പ്രവർത്തകർ 

  ക്യൂബൻ തള്ളുകൾ പൊളിഞ്ഞതിനേക്കാൾ അവരെ അസ്വസ്ഥരാക്കുന്നത് കോവിഡ് വാക്‌സിൻ നിർമാണം ഇന്ത്യയിൽ നടക്കുന്നതും, ഇന്ത്യ തദ്ദേശീയമായി കോവിഡ് വാക്‌സിൻ വികസിപ്പിച്ചെടുത്തതുമാണ്. ലോകാരോഗ്യസംഘടന ഉൾപ്പെടെ ആ നേട്ടത്തെ പ്രശംസിക്കുകയും, അനേകം രാജ്യങ്ങൾ കോവിഡ് വാക്‌സിന് വേണ്ടി ഇന്ത്യയെ സമീപിക്കുകയും ചെയ്യുന്നതിന്റെ രോക്ഷം അണപൊട്ടുകയാണ്.

  എല്ലാകാലത്തും ഇന്ത്യ മുന്നേറുന്നത് അസഹിഷ്ണുതയോടെ നോക്കിക്കാണുകയും ആ നേട്ടങ്ങൾ ഇല്ലാതാക്കാൻ ഏതറ്റം വരെ പോകുകയും ചെയ്യുന്നവരിൽ നിന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാൻ. നമുക്ക് അത് മൈൻഡ് ചെയ്യേണ്ട, അവറ്റകൾ അങ്ങനെയാണ്.

  നമ്മൾ നോക്കേണ്ടത് കോവിഡ് വാക്‌സിൻ നിർമാണം നടത്തുന്ന ഇന്ത്യയിലെ രണ്ട് കമ്പനികളുടെ നേട്ടത്തെ കുറിച്ചാണ്. ദൈവം സഹായിച്ച് കേരളത്തിലെ മാധ്യമങ്ങൾ വിവാദങ്ങൾ അല്ലാതെ ഇതിനെക്കുറിച്ചൊന്നും ഒരക്ഷരം മിണ്ടില്ല.

  Serum Institute of India Pvt. Ltd എന്ന പൂനെയിലുള്ള കമ്പനിയാണ് Covishield എന്ന വാക്‌സിൻ നിർമിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമാണ കമ്പനിയാണിത് (by number of doses produced and sold globally ). ലോകത്തിലെ 65% കുഞ്ഞുങ്ങൾക്ക് എങ്കിലും ഈ സ്ഥാപനം നിർമിച്ച ഏതെങ്കിലും ഒരു വാക്‌സിൻ നൽകിയിട്ടുണ്ട്. 170 രാജ്യങ്ങൾ ഈ ഇന്ത്യൻ കമ്പനിയുടെ വാക്‌സിൻ ഉപയോഗിക്കുന്നുണ്ട്.

  1996 ൽ ആണ് Bharat Biotech ഹൈദരാബാദിൽ പ്രവർത്തനം ആരംഭിക്കുന്നത്. അമേരിക്കയിലെ വൻകിട ജോലി ഉപേക്ഷിച്ചു വന്ന Dr. Krishna M. Ella ആണ് ഇതിന്റെ സ്ഥാപകൻ. ഭാരത് ബയോടെക് എന്ന ഈ കമ്പനിക്ക് 160 ഓളം പേറ്റന്റുകൾ ഉണ്ട്. ഭാരത് ബയോടെക് ആണ് Covaxin എന്ന വാക്‌സിൻ നിർമിച്ചത്.

  ഇന്ത്യയിൽ നിലവിൽ Drug Controller General of India (DCGI) അനുമതി നൽകിയിരിക്കുന്നത് Serum Institute of India Pvt. Ltd നിർമിക്കുന്ന Covishield നും, ഭാരത് ബയോടെക് നിർമിക്കുന്ന Covaxin നും ആണ്. അനുമതി നൽകിയ വാർത്ത പുറത്ത് വന്നതും കനൽത്തരികളും, ഇടത് പക്ഷ മാധ്യമങ്ങളും ഒരുകൂട്ടം പ്രതിപക്ഷ രാഷ്ട്രീയക്കാരും ഇളകി. അവരെ അസ്വസ്ഥരാക്കിയത് ഇന്ത്യ തദ്ദേശീയമായി വാക്‌സിൻ നിര്മിക്കുന്നതാണ്.

  പ്രധനമായും ആക്രമണം ഭാരത് ബയോടെക്കിനെതിരെ ആയിരുന്നു. മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയായില്ല എന്നായിരുന്നു കണ്ടെത്തൽ. ഈ വാക്‌സിൻ സ്വീകരിച്ചാൽ ഷണ്ഢത്വം ഉണ്ടാകും എന്നുവരെ പറഞ്ഞു പരത്തി.

  ഭാരത് ബയോടെക് ഈ വാക്‌സിൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത് ICMR (Indian Council of Medical Research) and National Institute of Virology ന്റെയും സഹകരണത്തോടെയാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാക്കളുടെ ഗണത്തിൽ പെട്ടവരാണ് അവർ. ഈ വിവാദം ഉണ്ടാകുന്ന സമയത്ത് മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഏറെക്കുറെ പൂർത്തിയായിരുന്നു താനും. അതൊക്കെ മാറ്റിവെച്ചാലും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഭാരത് ബയോടെക്കിന് അനുമതി നൽകിയത് ’emergency use’ എന്ന തരത്തിലാണ്. അതായത് Serum Institute of India Pvt. Ltd നിർമിക്കുന്ന Covishield ൻ പൂര്ണതോതിലും, ഭാരത് ബയോടെക് നിർമിക്കുന്ന Covaxin അടിയന്തര ഘട്ടത്തിലും ഉപയോഗിക്കും എന്നർത്ഥം.

  ഈ വിവാദം ഉണ്ടാക്കുന്നവർ മനഃപൂർവം ഒഴിവാക്കുന്നതും, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാത്തതുമായ കാര്യം Covidshield Develop ചെയ്ത ബ്രിട്ടനിൽ മൂന്നാം ഘട്ട ട്രയൽ കഴിയും മുമ്പ് തന്നെ അനുമതി നല്കിയിരുന്നു എന്നതാണ്.

  എബോള വന്നപ്പോൾ ഹ്യൂമൻ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കാതെയായിരുന്നു ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്. കാരണം ഇതിനൊക്കെ കാലതാമസം ഉണ്ടായാൽ അത് കൂടുതൽ ദുരന്തങ്ങളിലേക്ക് എത്തും എന്നതുകൊണ്ടാണ്. നിർമാണ കമ്പനികൾക്ക് നല്ല ട്രാക്ക് റെക്കോർഡ് ആണെങ്കിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ അടിയന്തിര ഘട്ടങ്ങളിൽ emergency authorization നൽകും.

  ഇതെല്ലാം അറിഞ്ഞും ബഹളം ഉണ്ടാക്കുന്നവരുടെ ഉദ്ദേശം എന്താണ് എന്നൂഹിക്കാമല്ലോ. ഇപ്പോൾ കോലാഹലം വാക്‌സിൻ നിർമിച്ചു വിതരണത്തിനായി കൊണ്ടുപോകും മുമ്പ് പൂജ നടത്തിയതും, വാക്‌സിൻ കവറിൽ ആലേഖനം ചെയ്തിരിക്കുന്ന വാക്യത്തെ കുറിച്ചുമാണ്.

  ഇതൊക്കെ കണ്ട് ഇവരുടെ മോങ്ങലിന്റെ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് മനസിലാക്കാനുള്ള കഴിവ് ഭാരതീയർക്കുണ്ട്. പക്ഷെ ഇതുകൊണ്ടൊന്നും ഇക്കൂട്ടർ അവസാനിപ്പിക്കില്ല. മിക്കവാറും വാക്‌സിൻ ഉൽപ്പാദിപ്പിക്കുന്ന സ്ഥാപങ്ങളിൽ തൊഴിൽ പീഡനം ആരോപിച്ച് സമരവും, അക്രമവും വരെ നടത്തിയേക്കാം. കർണാടകയിലെ ഐ ഫോൺ നിർമാണ കേന്ദ്രം അടിച്ചു തകർത്തതും തൊട്ട് പുറകെ ചൈനയുടെ ഔദ്യോഗിക മാധ്യമത്തിൽ വന്ന വാർത്തയും ആരും മറന്നു കാണില്ല.

  നിഷ്പക്ഷത ചമയുന്ന മാധ്യമ നാറികൾ ഇനിയുള്ള ദിവസങ്ങളിൽ വ്യാജവാർത്തകളുമായി രംഗത്തിറങ്ങിയേക്കാം. അടുത്ത ആഴ്ച വാക്‌സിൻ എടുക്കാനിരുന്ന ആൾ മുറ്റത്ത് നിൽക്കുമ്പോൾ തലയിൽ തേങ്ങാ വീണ് മരിച്ചു എന്നുവരെ വാർത്ത വരാം. ജനങ്ങളെ പരമാവധി ആശങ്കയിലാക്കാൻ ഇക്കൂട്ടർ ശ്രമിക്കും.

  ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ്. ഇന്ത്യയെ പിന്നിലോട്ടടിക്കുവാൻ ഉള്ള ഏത് ശ്രമവും പരാജയപ്പെടുകയേ ഉള്ളൂ. അത് ഇന്ത്യക്കു പുറത്തുള്ള ശക്തികൾ ശ്രമിച്ചാലും അവർക്ക് വേണ്ടി ഇന്ത്യയിൽ പണിയെടുക്കുന്ന അവരുടെ ഏജന്റുമാർ ശ്രമിച്ചാലും.

  ഒരുകാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ഇപ്പോൾ സൗജന്യമായി വിതരണം ചെയ്യുന്ന ഈ വാക്‌സിനുകൾക്കുള്ള പണം എവിടെ നിന്നാണ് എന്നറിയേണ്ടേ, അത് Prime Minister’s Citizen Assistance and Relief in Emergency Situations Fund (PM Cares Fund) ൽ നിന്നാണ്. ഓർമയില്ലേ, നിങ്ങൾ അതിനെതിരെ പ്രചാരണം നടത്തുകയും, കോടതിയിൽ പോകുകയും ചെയ്തത്? അത് തന്നെ. അന്ന് നിങ്ങൾ അതിനെ എതിർത്തത് കൊണ്ട് ഭാരതീയർ സംഭാവനകൾ വാരി കോരി നൽകി.

  ഇനിയിപ്പോൾ ഇന്ത്യയിൽ നിർമിച്ച, ഇന്ത്യക്കാർ അപ്പ്രൂവൽ നൽകിയ, ഇന്ത്യൻ പാരമ്പര്യത്തിലൂടെയും ആചാരങ്ങളിലൂടെയും എല്ലാം കടന്ന് പോയ ഇന്ത്യയുടെ സ്വന്തം വാക്‌സിൻ സ്വീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ക്യൂബയിൽ നിന്നോ മറ്റോ ഇറക്കുമതി ചെയ്യാം, പക്ഷെ അവർ ഇപ്പോഴും കുപ്പിൽ വെള്ളവും നിറച്ച് ഇരിപ്പാണ്, വെള്ളം വാക്‌സിൻ ആകട്ടെ എന്ന കാറൽ മാക്സ് മന്ത്രം ചൊല്ലിയിട്ട് ഏൽക്കുന്നില്ല.

  ഇനി അതല്ല അത് മതത്തിന് എതിരാണെങ്കിൽ മത പുരോഹിതന്മാർ മതാചാരപ്രകാരം ഉണ്ടാക്കിയ വാക്‌സിൻ സ്വീകരിച്ചാലും മതി.

  കുരുക്കൾ പൊട്ടാനുള്ളതാണ്, എന്നാലും ഇമ്മാതിരി പൊട്ടൽ ..

  No comments

  Post top Ad

  Post Bottom Ad

  21.5 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
  +91 88 91 565 197