Header Ads

  • Breaking News

    ട്രെയിനിലെ വിന്‍ഡോ ഷട്ടര്‍ അടഞ്ഞില്ല ; മഴ നനയേണ്ടി വന്ന യാത്രക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

    തൃശൂര്‍ : ട്രെയിനിലെ വിന്‍ഡോ ഷട്ടര്‍ അടയാതെ വന്നതോടെ മഴ നനയേണ്ടി വന്ന യാത്രക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. പറപ്പൂര്‍ തോളൂര്‍ സ്വദേശി പുത്തൂര് വീട്ടില്‍ സെബാസ്റ്റ്യനാണ് അനുകൂല വിധി ലഭിച്ചത്. സംഭവത്തില്‍ 8,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ സംഭവത്തില്‍ നിയമ പോരാട്ടം നടത്തുകയാണ് സെബാസ്റ്റ്യന്‍.

    തൃശൂര്‍ സെന്റ് തോമസ് കോളജില്‍ സൂപ്രണ്ട് ആയിരുന്ന സെബാസ്റ്റ്യന്‍ ജനശതാബ്ദി ട്രെയിനില്‍ തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് മഴ നനയേണ്ടി വന്നത്. അടയാത്ത ഷട്ടറിനടുത്തുള്ള സീറ്റില്‍ പെട്ടു പോയ ഇദ്ദേഹത്തിന് തിരുവനന്തപുരം വരെ മഴ നനയേണ്ടി വന്നു. ഷട്ടര്‍ ശരിയാക്കണമെന്ന് ടിടിആറിനോട് ആവശ്യപ്പെട്ടപ്പോള്‍ എറണാകുളത്തെത്തുമ്പോള്‍ ശരിയാക്കാമെന്നായിരുന്നു പ്രതികരണം.

    എന്നാല്‍ ഷട്ടര്‍ ശരിയാക്കി നല്‍കാത്തതിനാല്‍ ഇദ്ദേഹത്തിന് തിരുവനന്തപുരം വരെ മഴ നനയേണ്ടി വന്നു. തിരുവനന്തപുരം സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് അപ്പോള്‍ തന്നെ പരാതി നല്‍കി. എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ല. ഇതോടെയാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.

    No comments

    Post Top Ad

    Post Bottom Ad