Header Ads

  • Breaking News

    ബിരിയാണി ഫെസ്റ്റ്


    ബൗഷാദ് ബാബു .... 
    നമ്മെ പോലെ ഓടിയും ചാടിയും പ്രവർത്തിച്ചും പണിയെടുത്തും ജീവിച്ച ചെറുപ്പക്കാരൻ . വിധിയുടെ ക്രൂരത ഒരു മനുഷ്യനെയും കുടുംബത്തെ എത്രമാത്രമാണ് തകർത്തത് എന്നതിന്റെ നേർസാക്ഷ്യം.... പരിയാരത്തെ പൊയിലിനടുത്തുള്ള 15 ഏക്കർ എന്ന പ്രദേശത്ത് താമസിക്കുന്ന ഈ 44 കാരന്റെ ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ ആകസ്മികമായി വന്ന അപകടം തകർത്തു കളഞ്ഞത് ഒരു കുടുംബത്തെ തന്നെയായിരുന്നു...

    ബൗഷാദ് ബാബു എന്ന ഈ സഹോദരന്റെ ജീവിതത്തിൽ ശപിക്കപ്പെട്ട ദിനമായ 2015 ഒക്ടോബർ 5 ന് മംഗലാപുരത്ത് രോഗി സന്ദർശനത്തിനായി നടത്തിയ യാത്രക്കിടയിൽ ട്രെയിനിൽ വച്ച്  വാതിൽ ശക്തമായി വന്നിടിച്ച് പുറത്തേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു...,. ശക്തമായ വീഴ്ച്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് കിടന്ന ഈ യുവാവ് തന്റെ അരയ്ക്ക് കീഴ്പോട്ട് തളർന്നു പോയത് ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്..... ദീർഘകാലം ആശുപത്രി ചികിത്സയും, തുടർചികിത്സയും സാധാരണകാരയ ഈ കുടുംബത്തെ തളളിവിട്ടത് വൻ സാമ്പത്തിക ബാധ്യതയിലെക്കാണ്...... ഒരു കുടുംബത്തിന്റെ പ്രതീക്ഷയും വരുമാന മാർഗ്ഗവുമായ ഈ കുടുംബനാഥന്റെ തളർച്ച തകർത്തെറിഞ്ഞത് 2 പെൺമക്കൾ അടങ്ങിയ ജീവിതങ്ങളെയാണ്...... തുടർ ചികിത്സക്ക് പ്രതിമാസം 7000 രൂപ വേണ്ടി വരുമ്പോൾ സാമ്പത്തിക പ്രതിസന്ധി നിമിത്തം ചികിത്സകൾ നടത്താൻ കഴിയാതെ വേദനകൾ കടിച്ചമർത്തി കഴിയുകയാണ് ബൗഷാദ് ബാബു......


     രണ്ടു പെൺമക്കളുടെ പഠന ചിലവുകളും ചികിത്സാ ചിലവും, നിത്യവൃത്തിക്കയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കുടുംബത്തെ കാണാതെ പോകാൻ നമുക്കാവുമോ.... വേദനിക്കുന്നവരുടെയും നിരാലംബരുടെയും പക്ഷത്ത് നമുക്ക് ചേരാം...... ബൗഷാദിനെ സഹായിക്കാൻ സൗഹൃദം സമൂഹ നന്മയ്ക്ക് എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ചിരാത് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഈ വരുന്ന ജനുവരി 10 ഞായറാഴ്ച ഒരു ബിരിയാണി ഫെസ്റ്റു സംഘടിപ്പിക്കുകയാണ്...... കേവലം 100 രൂപയുടെ  നിങ്ങളുടെ ഉച്ചഭക്ഷണത്തിലൂടെ ഈ കുടുംബത്തെ സഹായിക്കാനുള്ള നല്ല പരിശ്രമങ്ങളെ വിജയിപ്പിക്കുവാൻ  മുഴുവൻ മനുഷ്യ സ്നേഹികളോടും സ്നേഹത്തിന്റെ ഭാഷയിൽ അപേക്ഷിക്കുന്നു.....

    കൈക്കോർക്കാം.......
    ബൗഷാദിനായ്......

    No comments

    Post Top Ad

    Post Bottom Ad