Header Ads

  • Breaking News

    17 വ​യ​സു​കാ​രി​യാ​യ മ​ക​ളെ 32 കാ​ര​നു വി​വാ​ഹം ചെ​യ്തു ന​ല്കിയ സംഭവത്തില്‍ അ​മ്മ​യും അ​റ​സ്റ്റി​ല്‍; വരന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു; പീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടിയുടെ മൊഴി



    ചാ​ല​ക്കു​ടി: 

    പതിനേഴു വയസുകാരിയായ മകളെ 32 വയസുകാ​ര​നു വി​വാ​ഹം ചെ​യ്തു ന​ല്കി​യ സം​ഭ​വ​ത്തി​ല്‍ പെണ്‍കുട്ടിയുടെ അ​മ്മ​യും അ​റ​സ്റ്റി​ല്‍. മാ​ടാ​യി​ക്കോ​ണം സ്വ​ദേ​ശി​നിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 17- കാ​രി​യെ വി​വാ​ഹം ചെ​യ്യു​ക​യും തുടര്‍ന്ന് പീഡനത്തിന് ഇരയാക്കുകയും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സി​ത്താ​ര​ന​ഗ​ര്‍ പ​ണി​ക്ക​വീ​ട്ടി​ല്‍ വി​പി​നെ ( 32) ക​ഴി​ഞ്ഞ ദി​വ​സം ചാ​ല​ക്കു​ടി എ​സ്‌ഐ കെ.​കെ. ബാ​ബു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ലി​ഞ്ഞ​പ്ര​യ്ക്കു സ​മീ​പ​മു​ള്ള അമ്ബലത്തില്‍ വച്ച്‌ ബുധനാഴ്ചയായിരുന്നു വി​വാ​ഹം. ശൈ​ശ​വ വി​വാ​ഹം ന​ട​ക്കു​ന്ന​താ​യി തൃ​ശൂ​രി​ലെ ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​റി​ല്‍ അ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും താ​ലി​ക്കെ​ട്ട് ക​ഴി​ഞ്ഞി​രു​ന്നു.  തുടര്‍ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ പെ​ണ്‍​കു​ട്ടി​ക്കു പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്നു ക​ണ്ടെ​ത്തി. ത​ന്നെ ക​ഴി​ഞ്ഞ ന​വം​ബ​ര്‍ പ​ത്തി​നു വി​വാ​ഹം ചെ​യ്ത​താ​യും ലൈംഗികമായി പീ​ഡി​പ്പി​ച്ച​താ​യും പെ​ണ്‍​കു​ട്ടി പൊലീസിന് മൊഴിനല്‍കി.ത​മി​ഴ്നാ​ട്ടി​ലാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ അ​റി​യി​ക്കാ​തെ​യാ​യി​രു​ന്നു വി​വാ​ഹം. പി​ന്നീ​ടു പി​താ​വ് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ആ​ദ്യ​വി​വാ​ഹം മ​റ​ച്ചു​വ​ച്ച്‌ വീ​ണ്ടും വി​വാ​ഹ​ച്ച​ട​ങ്ങ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

    അ​റ​സ്റ്റി​ലാ​യ​തി​നു ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു പു​റ​പ്പെ​ട്ട​പ്പോ​ള്‍ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ശു​ചി​മു​റി​യി​ല്‍ ക​യ​റി അറസ്റ്റിക്കായ വി​പി​ന്‍ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു.ഉ​ട​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ന​ല്കി​യ ശേ​ഷ​മാ​ണു പോ​ലീ​സ് അ​റ​സ്റ്റ് രേഖപ്പെടുത്തിയത്.

    No comments

    Post Top Ad

    Post Bottom Ad