Header Ads

  • Breaking News

    50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ല,കേരള പൊലീസ് നിർദേശം വെബ്സൈറ്റിൽ

     ശബരിമല: 50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ലെന്ന നിര്‍ദേശവുമായി കേരള പൊലീസ്. ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ വിര്‍ച്വല്‍ ക്യൂ ബുക്കിംഗിനായുള്ള നിര്‍ദേശത്തിലാണ് പൊലീസ് പ്രസ്‌തുത നിര്‍ദേശം കൂടി ചേര്‍ത്തിരിക്കുന്നത്. കേരള പൊലീസിന്റെ തന്നെ നിയന്ത്രണത്തിലുള്ള ‘ശബരിമല ഓണ്‍ലൈന്‍ സര്‍വീസസ്’ എന്ന വെബ്സൈറ്റിലാണ് നിര്‍ദേശമുള്ളത്.

     


    ഗൈഡ്‌ലൈന്‍സ് (മാര്‍ഗനിര്‍ദേശങ്ങള്‍) എന്ന ലിങ്കിലാണ് കൊവിഡ് മാര്‍ഗ നിര്‍ദേശത്തിന്റെ മൂന്നാതായി 50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ലെന്ന് ചേര്‍ത്തിട്ടുള്ളത്. 50 വയസില്‍ താഴെയുള്ള സ്ത്രീകളെയോ മറ്റ് ലിംഗക്കാരെയോ, 65 വയസിന് മുകളിലുള്ള സ്ത്രകളെയോ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ല എന്നാണ് നിര്‍ദേശം.

    2019 ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണിയും കനക ദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ഇരുവരും അന്ന് ദര്‍ശനം നടത്തിയത്. അതേ പൊലീസ് തന്നെയാണ് ഒരു വര്‍ഷം പിന്നിടുമ്ബോള്‍ 50 വയസിന് താഴെയുള്ള സ്ത്രീകളെ ദര്‍ശനത്തിന് അനുവദിക്കില്ല എന്ന നിര്‍ദേശം വച്ചിരിക്കുന്നത്.

     

    ശബരിമല യുവതി പ്രവേശനം,​ വിശാല ബെഞ്ചിന് വിട്ടുകൊണ്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ 14ന് ആണ് സുപ്രീം കോടതി ഉത്തരവിട്ടത്.

     

    ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അദ്ധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്‌. എന്നാല്‍ യുവതീപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേയുണ്ടോയെന്ന് വിധിയില്‍ പരാമര്‍ശിച്ചിട്ടുമുണ്ടായിരുന്നില്ല.

    No comments

    Post Top Ad

    Post Bottom Ad