Header Ads

  • Breaking News

    വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍



    പന്തളം: 
    വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍. കുരമ്പാല തെക്ക് പറയന്റയ്യത്ത് ഭാഗത്ത് താമസിച്ചു വന്ന സുശീലയുടെ (61) മൃതദേഹമാണ് വഴിയരികില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇടയാടിയില്‍ ജംക്ഷനു സമീപമുളള ഹോട്ടലിന്റെ പിന്‍ഭാഗത്തെ ഉപറോഡിലാണ് മൃതദേഹം കണ്ടത്. 

    ഇവര്‍ അട്ടത്തോട് സ്വദേശിനിയാണെന്നാണ് നിഗമനം. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി നടപടികള്‍ ആരംഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad