• Breaking News

    തെയ്യം കലാകാരന്മാർ നിവേദനം നൽകി

     1609292920371281-0

    തെയ്യം കെട്ടിയാടി ഉപജീവനം നടത്തുന്ന കലാകാരൻമാർ കോവിഡ് കാരണം തൊഴിലില്ലാതായതോടെ ബുദ്ധിമുട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കോവിഡ് മാനദണ്ഡം പാലിച്ച് കാവുകളിലും തറവാടുകളിലും ക്ഷേത്രങ്ങളിലും പരിമിതമായ ആളുകളെ വച്ചെങ്കിലും കളിയാട്ടം നടത്തി തങ്ങളെ രക്ഷിക്കണമെന്നതാണ് ഇവരുടെ ആവശ്യം.

    കോവിഡ് കാലത്ത് ആശ്വാസ സഹായധനം ലഭിച്ചത് ചിലർക്ക് മാത്രമാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന അർഹരായ മുഴുവനാളുകൾക്കും സഹായധനം നൽകാൻ നടപടിയുണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു. എരിപുരം തെയ്യം അനുഷ്ഠാന പഠനകേന്ദ്രം പ്രസിഡന്റ്‌ പി.പി.കുഞ്ഞിരാമ പെരുവണ്ണാൻ അതിയടവും സെക്രട്ടറി എം.പി.ബാലൻ ഏഴോമും ചേർന്നാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്

    No comments

    Post top Ad

    Post Bottom Ad