Header Ads

  • Breaking News

    സച്ചിന്റെ ആ റെക്കോര്‍ഡും ഇനി കോഹ്ലിയുടെ കൈകളില്‍; പഴങ്കഥയായത് അതിവേ​ഗമുള്ള 12000 റണ്‍സ് ക്ലബ് പ്രവേശനം

    sachin
    ഒടുവില്‍ ആ റെക്കോര്‍ഡും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ കൈകളിലേക്ക്. ആസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ആണ് ഏകദിനത്തില്‍ അതിവേഗം 12,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡിന് അദ്ദേഹം അവകാശിയത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറേയാണ് കോഹ്ലി മറികടന്നത്. 12,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കോഹ്ലിക്കു 242 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. സച്ചിന്‍ ആവട്ടെ, 300 ഇന്നിങ്‌സുകളിലായിരുന്നു ഈ നാഴികക്കല്ല് പിന്നിട്ടത്. ഓസീസിനെതിരേ കളിയുടെ 13ാം ഓവറിലെ ആദ്യ പന്തിലായിരുന്നു സച്ചിന്റെ റെക്കോര്‍ഡ് പഴങ്കഥയായത്. സീന്‍ അബോട്ടിന്റെ ബൗളിങില്‍ കോലി എക്‌സ്ട്രാ കവറിലേക്കു ഡ്രൈവ് ചെയ്ത് സിംഗിള്‍ നേടിയപ്പോഴായിരുന്നു 12,000 റണ്‍സ് ക്ലബ്ബില്‍ അദ്ദേഹം അംഗമായത്. 314 ഇന്നിങ്‌സുകളില്‍ നിന്നും 12,000 റണ്‍സെടുത്ത ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങാണ് കോഹ്ലിക്കും സച്ചിനും പിറകില്‍ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ളത്. ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര (336 ഇന്നിങ്‌സ്), സനത് ജയസൂര്യ (379), മഹേല ജയവര്‍ധനെ (399) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇതിനൊപ്പം ലോകക്രിക്കറ്റിലെ മുന്‍നിര ടീമുകളായ സൗത്ത് ആഫ്രിക്ക, ഇം​ഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കെതിരെയും സച്ചിനെ അപേക്ഷിച്ച്‌ ബഹുദൂരം മുന്നിലാണ് കോഹ്ലിയുടെ റണ്‍സ് നേട്ടം. സച്ചിന്റേയും കോഹ്ലിയുടെയും ഈ രാജ്യങ്ങള്‍ക്കെതിരെയുള്ള റണ്‍സ് നേട്ടം ഇതാണ്: വിരാട് കോഹ്ലി Runs: 2592* Innings: 55 Average: 52.71 Strike rate: 90.37 100s:8 സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ Runs: 2584 Innings: 82 Average :32.70 Strike rate:78.27 100s:4

    No comments

    Post Top Ad

    Post Bottom Ad