Header Ads

  • Breaking News

    ഫളിപ്പ്കാർട്ടിൽ നിന്നയച്ച 11 ലക്ഷം രൂപയുടെ സാധന സാമഗ്രികൾ കവർന്ന കേസിൽ ഒരാൾ പിടിയിൽ



    ഇരിട്ടി: 

    ഫളിപ്പ്കാർട്ടിൽ നിന്നയച്ച 11 ലക്ഷം രൂപയുടെ സാധന സാമഗ്രികൾ കവർന്ന കേസിൽ  ഒരാളെ ഇരിട്ടി പോലീസ്  കസ്റ്റഡിയിൽ എടുത്തു. ഇതിനു പിന്നിൽ വൻ സംഘം  പ്രവർത്തിക്കുന്നതായുള്ള സൂചനയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു .

    ഫ്‌ളിപ്പ്കാർട്ടിൽ നിന്ന് ഇരിട്ടി മേഖലയിലെ ഇടപാടുകാർക്ക് അയച്ച വിലപിടിപ്പുള്ള ഐ ഫോണുകൾ അടക്കം  31 മൊബൈൽ ഫോണുകളും ഒരു ക്യാമറയുമാണ് കവർച്ച ചെയ്യപ്പെട്ടത്. ഇവരുടെ ഉൽപന്നങ്ങൾ ഇടപാടുകാർക്ക് എത്തിക്കാൻ ചുമതലയുള്ള എൻഡക്‌സ് ട്രാൻസ്‌പോർട്ട്‌സ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏരിയാ മാനേജർ പി.നന്ദു പോലീസിൽ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. മുക്കാൽ ലക്ഷത്തിലധികം രൂപ വില വരുന്ന 10 ഐ ഫോണുകളും കവർച്ച ചെയ്യപ്പെട്ടതിൽ പെടും.

    ഓൺലൈൻ ഇടപാടിലെ ചില സാങ്കേതികത്വങ്ങളും സമയ പ്രശ്‌നവും ആണ് തട്ടിപ്പുകാർ ഉപയോഗപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു . 

    3 വിധത്തിലാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.  


    ഉൽപന്നങ്ങൾക്ക് വിലകുറവുള്ള സമയത്ത് വ്യാജ വിലാസം ഉണ്ടാക്കി സാധനങ്ങൾ ഓർഡർ ചെയ്യും. സാധനങ്ങൾ കൈപറ്റുമെങ്കിലും പണം കൊടുക്കില്ല. ഉൽപന്നങ്ങൾ കൈയിൽ കിട്ടുമ്പോൾ പണം നൽകുന്ന രീതിയിൽ ഓർഡർ നൽകുന്നവരുടെ സാധന സാമഗ്രികൾ വരുമ്പോൾ തട്ടിപ്പ് നടത്തും. സാധന സാമഗ്രികൾ ഓർഡർ ചെയ്തവർക്ക് കൃത്യമായി കൊടുത്ത് പണം വാങ്ങുകയും ചെയ്യും . എന്നാൽ  ഈ പണം ചില കമ്പനി ആസ്ഥാനത്ത് എത്തില്ല. ഇടപാടുകാർ ബുക്ക് ചെയ്യുന്ന ഏതു സാധനവും റദ്ദ് ചെയ്യാൻ കഴിയും . ഈ സമയങ്ങളിൽ ഇടപാടുകാരന് പണം തിരികെ അക്കൗണ്ടിൽ വരുമെങ്കിലും കമ്പനിയുടെ സാധനം വിതരണ കമ്പനിയുടെ ഓഫീസിലെത്തിയിട്ടുണ്ടാവും. ഇവ തിരിച്ച് അയക്കണമെങ്കിലും  ഇത്തരം സാധനങ്ങൾ തിരിച്ച് അയക്കാതെ കവറുകയാണ് ചെയ്യുക. 


    വിതരണ കമ്പനികളുമായി  ബന്ധമുള്ള ചില ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. ഇരിട്ടിയിലെ ഇവരുടെ വിതരണ കേന്ദ്രത്തിലെ ഒരു ഡലിവറി ബോയ് അണ്പോലീസിന്റെ  കസ്റ്റഡിയിലായിട്ടുള്ളത്. വന്ന ഉൽപന്നങ്ങൾ തിരികെ അയക്കുമ്പോൾ തീരെ നിലവാരം കുറഞ്ഞവ വച്ചും തട്ടിപ്പ്  നടന്നിട്ടുണ്ട്. ഇരിട്ടി സിഐ എ. കുട്ടികൃഷ്ണൻ, എസ്‌ ഐമാരായ ദിനേശൻ കൊതേരി, ബേബി ജോർജ്, റജി സ്‌കറിയ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ് റഷീദ്, കെ. നവാസ്, എം.ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

    No comments

    Post Top Ad

    Post Bottom Ad