• Breaking News

    കണ്ണൂർ ജില്ലയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ


    കണ്ണൂർ ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 251 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നുമെത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

    *സമ്പര്‍ക്കംമൂലം*
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16
    ആന്തൂര്‍ നഗരസഭ 4
    ഇരിട്ടി നഗരസഭ 3
    കൂത്തുപറമ്പ് നഗരസഭ 5
    പാനൂര്‍ നഗരസഭ 10
    തലശ്ശേരി നഗരസഭ 15
    തളിപ്പറമ്പ് നഗരസഭ 1
    മട്ടന്നൂര്‍ നഗരസഭ 1
    ആലക്കോട് 5
    അഞ്ചരക്കണ്ടി 4
    ആറളം 5
    അഴീക്കോട് 7
    ചപ്പാരപ്പടവ് 2
    ചെമ്പിലോട് 15
    ചെങ്ങളായി 1
    *ചെറുകുന്ന് 7*
    *ചെറുപുഴ 1*
    *ചെറുതാഴം 3*
    ചിറക്കല്‍ 3
    ചിററാരിപ്പറമ്പ് 1
    ചൊക്ലി 3
    ധര്‍മ്മടം 2
    എരഞ്ഞോളി 2
    *ഏഴോം 3*
    ഇരിക്കൂര്‍ 1
    കടമ്പൂര്‍ 1
    കല്ല്യാശ്ശേരി 2
    *കാങ്കോല്‍ ആലപ്പടമ്പ 1*
    കണ്ണപുരം 2
    കേളകം 3
    കൊളച്ചേരി 5
    കോളയാട് 3
    കൂടാളി 1
    കോട്ടയം മലബാര്‍ 4
    കൊട്ടിയൂര്‍ 1
    കുന്നോത്തുപറമ്പ് 13
    കുറുമാത്തൂര്‍ 2
    *മാടായി 4*
    മാലൂര്‍ 7
    മാങ്ങാട്ടിടം 2
    *മാട്ടൂല്‍ 6*
    മുണ്ടേരി 7
    മുഴക്കുന്ന് 5
    മുഴപ്പിലങ്ങാട് 3
    നാറാത്ത് 2
    ന്യൂമാഹി 3
    പടിയൂര്‍ 1
    *പാപ്പിനിശ്ശേരി 1*
    *പരിയാരം 1*
    പാട്യം 11
    പായം 4
    പയ്യാവൂര്‍ 1
    പെരളശ്ശേരി 5
    പേരാവൂര്‍ 6
    *പെരിങ്ങോം വയക്കര 1*
    പിണറായി 5
    തൃപ്പങ്ങോട്ടൂര്‍ 5
    ഉദയഗിരി 1
    ഉളിക്കല്‍ 3
    വളപ്പട്ടണം 1
    വേങ്ങാട് 8

    *ഇതരസംസ്ഥാനം:*
    ധര്‍മ്മടം 1
    ഏഴോം 1
    കാങ്കോല്‍ ആലപ്പടമ്പ 1
    കരിവെള്ളൂര്‍-പെരളം 1
    മാലൂര്‍ 1
    പാട്യം 1

    *വിദേശത്തുനിന്നു വന്നവര്‍:*
    അഴീക്കോട് 1
    പേരാവൂര്‍ 1

    *ആരോഗ്യ പ്രവര്‍ത്തകര്‍:*
    പാനൂര്‍ നഗരസഭ 1
    ആലക്കോട് 1
    ചപ്പാരപ്പടവ് 1
    ചെറുകുന്ന് 1
    വേങ്ങാട് 1

    രോഗമുക്തി 516 പേര്‍ക്ക്
     ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 28003 ആയി. ഇവരില്‍ 516 പേര്‍ ബുധനാഴ്ച (നവംബര്‍ 11) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 23065 ആയി. 127 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4376 പേര്‍ ചികില്‍സയിലാണ്.

    വീടുകളില്‍ ചികിത്സയിലുള്ളത് 3617 പേര്‍
     ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3617 പേര്‍ വീടുകളിലും ബാക്കി 724 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 141, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 99, തലശ്ശേരി ജനറല്‍ ആശുപത്രി- 31, കണ്ണൂര്‍ ജില്ലാ ആശുപത്രി- 49, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 23, ചെറുകുന്ന് എസ്എംഡിപി- 17, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 29, എ കെ ജി ആശുപത്രി- 40,  ശ്രീ ചന്ദ് ആശുപത്രി- 11, ജിം കെയര്‍- 47, ആര്‍മി ആശുപത്രി- 2, നേവി- 10, ലൂര്‍ദ് - 3, ജോസ്ഗിരി- 8, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 30,  എം സി സി- 2, പയ്യന്നൂര്‍ ടി എച്ച് -1, സ്പെഷ്യാലിറ്റി- 1, അനാമായ ആശുപത്രി- 1,  മിഷന്‍ ആശുപത്രി- 4, ടെലി ഹോസ്പിറ്റല്‍ - 6, സബ ഹോസ്പിറ്റല്‍ - 1, പയ്യന്നൂര്‍ സഹകരണ ആശുപത്രി- 3, ധനലക്ഷ്മി ഹോസ്പിറ്റല്‍-2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 140, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 35 പേരും ചികിത്സയിലുണ്ട്.

    നിരീക്ഷണത്തില്‍ 18731 പേര്‍
     കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18731 പേരാണ്. ഇതില്‍ 17858 പേര്‍ വീടുകളിലും 873 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

    പരിശോധന
     ജില്ലയില്‍ നിന്ന് ഇതുവരെ 246102 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 245651 എണ്ണത്തിന്റെ ഫലം വന്നു. 451 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    കൊവിഡ്: ജില്ലയില്‍  516 പേര്‍ക്കു കൂടി  രോഗമുക്തി

    കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 516 പേര്‍ക്ക് കൂടി ബുധനാഴ്ച (നവംബര്‍ 11) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 23065 ആയി.

    ഹോം ഐസോലേഷനില്‍ നിന്ന് 410 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 16 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 12 പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് 10 പേര്‍ വീതവും ജിം കെയറില്‍ നിന്ന് ഏഴ് പേരും മുണ്ടയാട് സിഎഫ്എല്‍ടിസി, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് പേര്‍ വീതവുമാണ് രോഗമുക്താരായത്. ദുബൈയില്‍ നിന്ന് നാല് പേരും എകെജി ഹോസ്പിറ്റല്‍,  മിംസ് കാലിക്കറ്റ്, തലശേരി സഹകരണ ആശുപത്രി, ജോസ്ഗിരി ഹോസ്പിറ്റല്‍, മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും നേഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസി കോഴിക്കോട്, ഗ്രീന്‍സ് ഹോസ്റ്റല്‍ കണ്ണൂര്‍, ഇരിട്ടി എംടുഎച്ച് ഹോട്ടല്‍, ടെലി ഹോസ്പിറ്റല്‍ തലശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ബേബി മെമ്മോറിയല്‍ ഹോസ്റ്റല്‍ കണ്ണൂര്‍,  എംഐടി ഡിസിടിസി, കൊളശ്ശേരി സിഎഫ്എല്‍ടിസി, പാലയാട് സിഎഫ്എല്‍ടിസി, ഇരിട്ടി എച്ച്എസ്എസ് സിഎഫ്എല്‍ടിസി, കിംസ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, എറണാകുളം മിഷന്‍ ഹോസ്പിറ്റല്‍, എംവിആര്‍ കാന്‍സര്‍ സെന്റര്‍, പെയ്ഡ് സെല്‍, സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ശ്രീചന്ദ് ഹോസ്പിറ്റല്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, സെഡ് പ്ലസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.
    ബാക്കി 4376 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 127 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197