Header Ads

  • Breaking News

    ഫുട്ബോൾ ലോകം ഞെട്ടലിൽ, ഇതിഹാസം മറഡോണ ഇനിയില്ല!

    ലോകത്തെ ഒരോ ഫുട്ബോൾ പ്രേമിയേയും
    ഞെട്ടിക്കുന്ന വാർത്തയാണ് അർജന്റീനയിൽ നിന്ന് വരുന്നത്. അർജന്റീനയുടെ ഇതിഹാസം താരം മറഡോണ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരിക്കുകയാണ്. വിദേശ മാധ്യമങ്ങളും മറഡോണയുമായി അടുത്ത വൃത്തങ്ങളും ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുറച്ച് ദിവസം മുമ്പ് മാത്രമായിരുന്നു മറഡോണ ആശുപത്രി വിട്ടത്.

    ഹൃദയാഘാതം ആണ് കാരണം എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്ത് വിട്ടിട്ടില്ല. 60കാാനായിരുന്ന മറഡോണയെ ആരോഗ്യ പ്രശ്നങ്ങളാൽ ഈ കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അർജന്റീനൻ തലസ്ഥാനമായ ബുനോസൈരിസിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് പൂർണ്ണ ആരോഗ്യവാനായി മറഡോണ മടങ്ങിയ വാർത്ത കേട്ട് ലോകം ആശ്വസിച്ച് ദിവസങ്ങൾക്കകം ആണ് ഇങ്ങനെ ഒരു ഞെട്ടിക്കുന്ന വാർത്ത വരുന്നത്.

    No comments

    Post Top Ad

    Post Bottom Ad