Header Ads

  • Breaking News

    വിവാഹ വാഗ്ദാനം നൽകി അവിവാഹിതയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

    കേളകം:
    പോലീസ് സ്റ്റേഷൻ പരിധിയിൽ വിവാഹ വാഗ്ദാനം നൽകി അവിവാഹിതയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെ കേളകം പോലീസ് അറസ്റ്റു ചെയ്തു.കണിച്ചാർ ചാണപ്പാറയിലെ ലിജേഷ്(26)നെയാണ് അറസ്റ്റ് ചെയ്തത്.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.2020 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.അവിവാഹിതയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഇക്കഴിഞ്ഞ ദിവസം പേരാവൂർ താലൂക്കാശുപത്രിയിൽ വെച്ച് പെൺകുട്ടി പ്രസവിക്കുകയും ആയിരുന്നു.സംഭവം ആശുപത്രി അധികൃതർ കേളകം സ്റ്റേഷനിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.പ്രതി വിവാഹിതനാണ്.

    No comments

    Post Top Ad

    Post Bottom Ad