Header Ads

  • Breaking News

    ഇരിട്ടി നഗരസഭയിലേക്ക് 12 എസ്‌.ഡി.പി. ഐ സ്ഥാനാര്‍ത്ഥികൾ ജനവിധി തേടും


    ഇരിട്ടി:
    ആസന്നമായ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ  ഇരിട്ടി  നഗരസഭയിലേക്ക് 12  എസ്‌.ഡി.പി.ഐ സ്ഥാനാര്‍ത്ഥികൾ ജനവിധി തേടും. 
    വിവേചനമില്ലാത്ത വികസനത്തിന് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇരു മുന്നണികൾക്കുമെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച് കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തെത്തിയ നരയന്‍പാറയില്‍ മത്സരിക്കുന്ന എസ്.ഡി.പി.ഐ ഇരിട്ടി മുനിസിപ്പല്‍ സെക്രട്ടറി പി.ഫൈസല്‍ ഉള്‍പ്പടെ പന്ത്രണ്ട് യുവ സാരഥികളാണു  മത്സരരംഗത്തുളളത്.
    പെരിയത്തില്‍ സല്‍മത്ത് ചാലില്‍, ചാവശ്ശേരി ടി.അബ്ദുല്‍ ലത്തീഫ്, ചാവശ്ശേരി ടൗണ്‍ സികെ ഉനൈസും പത്തൊന്‍പതാം മൈലിൽ സൗദ നസീറും മത്സരിക്കും. കടുത്ത പോരാട്ടത്തിനൊടുവിൽ കഴിഞ്ഞതവണ നിസാര വോട്ടിന്  കൈവിട്ടുപോയ നടുവനാട് ഇക്കുറി വനിതാ സ്ഥാനാര്‍ത്ഥി പി.സീനത്തും, തൊട്ടടുത്ത നിടിയാഞ്ഞിരത്ത് എം.കെ സൈഫുദ്ദീനും ജനവിധിതേടും.
    കൂരന്‍മുക്കില്‍ യു.കെ ഫാത്തിമയും, കല്ലേരിക്കല്‍ മുനീറ ടീച്ചറും, ഉളിയില്‍ സി.എം നസീറും, പുറപ്പാറയില്‍ പി.വി ഫയാസും, ഇരിട്ടിയില്‍ മുഹമ്മദ് ഇര്‍ഫാദ് എന്നിവരെയാണ് പാർട്ടി മത്സര രംഗത്തിറക്കിയിട്ടുള്ളത്.

    No comments

    Post Top Ad

    Post Bottom Ad