Header Ads

  • Breaking News

    തളിപ്പറമ്പ് – നാടുകാണി കിൻഫ്ര പാർക്കിന് പരിസരത്ത് കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ



    തളിപ്പറമ്പ് – നാടുകാണി കിൻഫ്ര പാർക്കിന് പരിസരത്ത് വെച്ചാണ് 20 ഗ്രാം കഞ്ചാവുമായി പൂവ്വം സ്വദേശി റോബിൻ. കെ.പി. എന്നയാളെയും മടക്കാട് എന്ന സ്ഥലത്ത് വെച്ച് 15 ഗ്രാം കഞ്ചാവുമായി പൂവ്വം കാർക്കിലിലെ എം സുജിത്ത് എന്നയാളെയും അറസ്റ്റ് ചെയ്തു.

    തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പി.വി.ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിനിടയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രതികൾക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്തു. സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ്.പി.കെ, ഷൈജു .കെ.വി., എക്സൈസ് ഡ്രൈവർ അജിത്ത്. പി.വി. എന്നിവരും സംഘത്തിലുണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad