Header Ads

  • Breaking News

    വാട്സ് ആപ് ഹണിട്രാപ്: ചാറ്റിലൂടെയും കോളിലൂടെയും തട്ടിപ്പിന് വഴിയൊരുക്കുന്നു

     



    സമൂഹമാധ്യമങ്ങളിലെ മറ്റൊരു പുതിയ തട്ടിപ്പാണ് വാട്‌സ്ആപ്പ് ഹണിട്രാപ്പ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ് പണം തട്ടുന്നത്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ല. തട്ടിപ്പു സംഘങ്ങൾ  സൗഹൃദം സ്ഥാപിക്കുകയും ചാറ്റിങ്ങിലൂടെ  സ്വകാര്യവിവരങ്ങളും ചിത്രങ്ങളും  കൈക്കലാക്കുകയും  തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. 


    ലഭ്യമായ പരാതികളിൽ നിന്നും  +44 +122 എന്നീ നമ്പറുകളിൽ നിന്നുള്ള വാട്സ്ആപ് കാളുകളിലൂടെയാണ്  തട്ടിപ്പ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. പരാതികളിന്മേൽ ഹൈടെക് സെല്ലും സൈബർ സെല്ലുകളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതരുമായി വാട്സ് ആപ്പിലൂടെ ചാറ്റിങ് നടത്തുമ്പോൾ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓർക്കുക


    No comments

    Post Top Ad

    Post Bottom Ad