Header Ads

  • Breaking News

    വിപ്പ് ലംഘനം: പി.ജെ ജോസഫിനും മോൻസ് ജോസഫിനും സ്വീക്കറുടെ നോട്ടീസ്



    തിരു​വ​ന​ന്ത​പു​രം: 

    വി​പ്പ് ലം​ഘ​ന പ​രാ​തി​യി​ൽ പി.​ജെ. ജോ​സ​ഫി​നും മോ​ൻ​സ് ജോ​സ​ഫി​നും സ്പീ​ക്ക​റു​ടെ നോ​ട്ടീ​സ്. ഇ​രു​വ​രെ​യും അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

    അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ഇ​രു​വ​രും വി​പ്പ് ലം​ഘി​ച്ചു​വെ​ന്നാ​യി​രു​ന്നു റോ​ഷി അ​ഗ​സ്റ്റി​ന്‍റെ പ​രാ​തി. അ​യോ​ഗ്യ​രാ​ക്കാ​തി​രി​ക്കാ​ൻ എ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ അ​ത് എ​ത്രെ​യും വേ​ഗം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് നോ​ട്ടീ​സി​ൽ സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.

    മു​ന്ന​ണി മാ​റ്റ​വു​മാ​യി ഈ ​ന​ട​പ​ടി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ എം​എ​ൽ​എ​മാ​ർ അ​യോ​ഗ്യ​രാ​കു​മെ​ന്നും സ്പീ​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. വി​പ്പ് ലം​ഘ​ന​ത്തി​ൽ ജോ​സ് പ​ക്ഷ​വും ജോ​സ​ഫ് പ​ക്ഷ​വും സ്പീ​ക്ക​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ലെ ന​ട​പ​ടി​ക​ൾ പി​ന്നീ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് സ്പീ​ക്ക​ർ അ​റി​യി​ച്ചു.

    No comments

    Post Top Ad

    Post Bottom Ad