Header Ads

  • Breaking News

    വാക്കു തർക്കത്തിനിടെ സംഘർഷം;നാലോളം പേരെ കുത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ



    കണ്ണൂർ : 

    ഉരുവച്ചാലിൽ വാക്കു തർക്കത്തിനിടെ നടന്ന സംഘർഷത്തിൽ നാലോളം പേരെ കുത്തിയ സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ. ഉരുവച്ചാലിൽ കിണറിനു അടുത്തു വെച്ചു ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. അശ്വന്ത് (23), അഭിലാഷ് (24), നിഖിൽ (24) എന്നിവരെ കുത്തിയ സംഭവത്തിലാണ് കസാനകോട്ട റൈഹാനത് ഹൗസിൽ ഷാജഹാനെ (26) സിറ്റി പൊലിസ് അറസ്റ്റ് ചെയ്തത്. 

    സിറ്റി സിഐ പിആർ സതീശന്റെ നിർദേശപ്രകാരം എസ്‌ഐ പികെ സുമേഷ്, എഎസ്ഐമാരായ അജയൻ, ഗോപി, മഹേഷ് തുടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണവും പൊലിസ് ഊർജിതമാക്കിയിട്ടുണ്ട്. ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലും മുൻപ് ടൗൺ പൊലിസ് സ്റ്റേഷനിൽ ഷാജഹാനെതിരെ ഒരു കേസും കൂടിയുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.


    No comments

    Post Top Ad

    Post Bottom Ad