Header Ads

  • Breaking News

    കടയിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ പട്ടാപ്പകൽ നടുറോഡിൽ കടന്നുപിടിച്ച സ്കൂട്ടർ യാത്രികനെ പോലീസ് തിരയുന്നു



    തളിപ്പറമ്പ് :
    കടയിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ പട്ടാപ്പകൽ നടുറോഡിൽ കടന്നുപിടിച്ച സ്കൂട്ടർ യാത്രികനെ പോലീസ് തിരയുന്നു . ചൊവ്വാഴ്ച്ച വൈകുന്നേരം 4.15 ന് ഭ്രാന്തൻകുന്ന് - പാലകുളങ്ങര ക്ഷേത്രം റോഡിലായിരുന്നു സംഭവം .  പെൺകുട്ടി നടന്നു പോകവെ അടുത്തെത്തി വഴി ചോദിച്ച യുവാവ് പെട്ടെന്ന് കയറി പിടിക്കുകയായിരുന്നുവെന്നാണ് പോലീസിൽ നൽകിയ പരാതി . പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും യുവാവ് തൃച്ചംബരം ഭാഗത്തേക്ക് സ്കൂട്ടറുമായി രക്ഷപ്പെടുകയും ചെയ്തു . പെൺകുട്ടിയുടെ പരാതി പ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു . പ്രദേശത്തെ സി സി ടി വി കാമറകൾ പോലീസ് പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ കണ്ടെത്താനായിട്ടില്ല .

    No comments

    Post Top Ad

    Post Bottom Ad