Header Ads

  • Breaking News

    സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനഞ്ച്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭണിയാക്കിയ 64 കാരൻ അറസ്റ്റിൽ



    ചെറുതോണി: 

    സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനഞ്ച്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭണിയാക്കിയ 64 കാരനെ പൊലിസ് അറസ്റ്റ് ചെയ്തു.കഞ്ഞിക്കുഴി കൈതപ്പാറ ചെറുപറമ്ബില്‍ ജോര്‍ജ്ജിനെയാണ് കഞ്ഞിക്കുഴി പൊലിസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തത്.വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭണിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് തൊടുപുഴ വനിതാ ഹെല്‍പ്പ് ലൈനില്‍ അറിയിച്ചു. കഞ്ഞിക്കുഴി സി. ഐ മാത്യു ജോര്‍ജിന്റെ നേതൃത്വത്തില്‍ പൊലിസ് പ്രതിയെ പിടികൂടുകയായിരുന്നു

    മൂന്നാം ക്ലാസ്സ് മുതല്‍ ജോര്‍ജ്ജ് പെണ്‍കുട്ടിയെ പിഡീപ്പിച്ചിരുന്നതായി പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു.. വിവാഹിതരായ രണ്ട് മക്കളുടെ പിതാവാണ് ജോര്‍ജ്ജ് .ഭാര്യ നേരത്തെ മരണമടഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം

    No comments

    Post Top Ad

    Post Bottom Ad