Header Ads

  • Breaking News

    ഐബിപിഎസ് പൊതുപരീക്ഷയ്ക്ക് വീണ്ടും അവസരം, 3517 ഒഴിവുകള്‍; നാളെ മുതല്‍ ഈ വിഭാ​​ഗക്കാര്‍ക്ക് അപേക്ഷിക്കാം

     


    പൊതുമേഖല ബാങ്കുകളില്‍ പ്രൊ​ബേ​ഷ​ന​റി ഓ​ഫി​സ​ര്‍/​മാ​നേ​ജ്​​​മെന്‍റ്​ ട്രെ​യി​നീ​സ്​ തസ്തികകളിലേക്ക് ഐബിപിഎസ് നടത്തുന്ന പൊതുപരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ വീണ്ടും അവസരം. നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ്ഞാ​പ​ന​പ്ര​കാ​രം അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കും അ​തി​നു​ശേ​ഷം യോ​ഗ്യ​ത നേ​ടി​യ​വ​ര്‍​ക്കുമാണ് അ​പേ​ക്ഷി​ക്കാ​ന്‍ വീ​ണ്ടും അ​വ​സ​രം ലഭിച്ചിരിക്കുന്നത്.

    പ്രൊ​ബേ​ഷ​ന​റി ഓ​ഫി​സ​ര്‍/​മാ​നേ​ജ്​​മെന്‍റ്​ ട്രെ​യി​നി ത​സ്​​തി​ക​ക്ക്​ ഒ​ക്​​ടോ​ബ​ര്‍ 28 മു​ത​ല്‍ ന​വം​ബ​ര്‍ 11 വ​രെ​ അ​പേ​ക്ഷി​ക്കാം. ആദ്യം​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​വ​ര്‍​ക്ക്​ അ​പേ​ക്ഷ​ക​ളി​ല്‍ തി​രു​ത്ത്​ വ​രു​ത്തു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. ഓ​ഗസ്റ്റ് അഞ്ചുമുതല്‍ 26 വരെയുളള സമയക്രമത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കാണ് വീണ്ടും അവസരം നല്‍കുന്നത്. ഇതിന് ശേഷം യോ​ഗ്യത നേടിയവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്നവിധമാണ് അനുബന്ധ വിജ്ഞാപനം പുറത്തിറക്കിയത്. 3517 ഒഴിവുകളാണ് ഉളളത്.

    ഓ​ഫി​സ​ര്‍/​മാ​നേ​ജ്​​മെന്‍റ്​ ട്രെ​യി​നി ത​സ്​​തി​ക​ക​ളി​ലേക്ക് അപേക്ഷിക്കാനുള്ള യോ​ഗ്യത ബി​രു​ദ​മാണ്. പ്രാ​യം 20നും 30 നും ഇടയിലായിരിക്കണം. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ പ്രാ​യ​പ​രി​ധി​യി​ല്‍ ച​ട്ട​പ്ര​കാ​രം ഇ​ള​വു​ണ്ട്. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്ക​ണം. ജനുവരി അഞ്ച്, ആറ് തീയതികളിലായാണ് പരീക്ഷ. പരീക്ഷയ്ക്ക‌് പത്തുദിവസം മുന്‍പ് അഡ്മിഷന്‍ കാര്‍ഡ് ഓണ്‍ലൈനില്‍ ലഭ്യമാകും. ആദ്യ വിജ്ഞാപന പ്രകാരം ഒക്ടോബറില്‍ പരീക്ഷയ്ക്ക് തയ്യാറെടുത്തവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

    No comments

    Post Top Ad

    Post Bottom Ad