Header Ads

  • Breaking News

    പയ്യന്നൂരിൽ വിവാഹ വാഗ്ദാനം നല്‍കി പീഡനം; 21 കാരനെതിരെ പോലിസ് കേസെടുത്തു...



    പഠനത്തിനിടെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം സഹപാഠിയായ 21 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പോലിസ് കേസെടുത്തു. പയ്യന്നൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന മാതമംഗലം പാണപ്പുഴയിലെ 21 കാരിയുടെ പരാതിയില്‍ കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശിയായ 21 കാരനെതിരെയാണ് പരിയാരം പോലിസ് കേസെടുത്തത്.  

    2019 ലാണ് കേസിനാസ്പദമായ സംഭവം. പഠനകാലത്ത് പ്രണയത്തിലായ യുവതിയെ മംഗലാപുരത്തെ ലോഡ്ജിലും കാഞ്ഞങ്ങാട് അമ്പലത്തറയിലെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കാമുകന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അടുത്ത ദിവസം കേസ് അമ്പലത്തറ പോലിസിന് കൈമാറും.

    No comments

    Post Top Ad

    Post Bottom Ad