Header Ads

  • Breaking News

    ബന്ധുവിനെ രക്ഷിക്കാൻ വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടത്തി


    കണ്ണൂർ : വളപട്ടണം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഇന്നലെ ഉച്ചയോടെ വളപട്ടണം പുഴയിൽ ചാടിയ ബന്ധുവായ യുവാവിനെ രക്ഷിക്കാൻ പിറകെ പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാടിയോട്ടുചാലിലെ വികെ വിജിത്തി (30) ന്റെ മൃതദേഹമാണ്  വളപട്ടണം പുഴയിലെ അഴീക്കൽ പോർട്ടിന് സമീപത്ത് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ   പുഴയിലേക്ക് ചാടി വിജിത്തിന്റെ ബന്ധു കാസർഗോഡ് കയ്യൂർ പാലോത്ത് പ്രമോദിന്റെ മകൻ പ്രബിൻനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയാണ് വിജിത്തും പുഴയിലേക്ക് ചാടിയത്. പ്രബിൻനെ പിന്നീട് അഴീക്കൽ കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തിയിരുന്നു. ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും  വിജിത്തിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

    No comments

    Post Top Ad

    Post Bottom Ad