+918891565197
+918891565197
  • Breaking News

    മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി


    തിരുവനന്തപുരം : 

    മകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി.  കാട്ടാക്കട കണ്ടല കോട്ടയിൽ വീട്ടിൽ മുഹമ്മദ് സലിം (42) ആണ് മകൻ ആഷ്ലിൻ സലി (7) മിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

    വ്യവസായവകുപ്പിലെ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരനാണ് സലിം ഇയാളുടെ കുടുംബവീടിന് സമീപം ഒരു വാടകവീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഭക്ഷണം നൽകാനെത്തിയ സഹോദരിയാണ് സലിമിനെ തൂങ്ങിയ നിലയിൽ ആദ്യം കാണുന്നത്. തുടർന്ന് അന്വേഷണത്തിൽ കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തി.

    കുടുംബപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വ്യവസായ വകുപ്പ് ജീവനക്കാരിയായിരുന്ന അമ്പിളി എന്ന യുവതിയെ സലിം പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലുള്ള മകനാണ് ആഷ്ലിൻ. എന്നാൽ അഞ്ച് വർഷം മുമ്പ് അസുഖബാധിതയായി ഇവർ മരിച്ചു. തുടർന്ന് ആശ്രിത നിയമനത്തിലാണ് വ്യവസായ വകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നത്.

    ഭാര്യയുടെ മരണശേഷം ഇയാൾ വീണ്ടും രണ്ട് തവണ വിവാഹിതനായി. ഇതിൽ രണ്ടാം വിവാഹവും പരാജയപ്പെട്ടു. പിന്നീട് നിലമ്പൂർ സ്വദേശിനിയായ ഫസീലയുമായി കഴിഞ്ഞ മാസം ഒൻപതിനായിരുന്നു ഇയാളുടെ മൂന്നാം വിവാഹം. കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഇവർ സ്വന്ത് വീട്ടിലേക്ക് പോയിരുന്നു. ഇതോടെയാണ് സലിമും മകനും വീട്ടില്‍ തനിച്ചായത്.വൈകിട്ട് മൂന്നരയോടുകൂടി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ മാറനല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197