Header Ads

  • Breaking News

    കണ്ണൂർ ജില്ലയിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം ഇന്ന്


    കണ്ണൂർ :
    കണ്ണൂർ ജില്ലയില്‍ കോളയാട് മേനച്ചോടി- തൃക്കടാരിപൊയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് റോഡ്, വാരപ്പീടിക- മഞ്ഞളാംപുറം റോഡ് എന്നിവയുടെ ഉദ്ഘാടനം ഇന്ന് (സപ്തംബര്‍ 17 വ്യാഴാഴ്ച) പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.  ചടങ്ങില്‍ വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനാകും. കെ. സുധാകരന്‍ എം പി, കെ കെ രാഗേഷ് എം പി, സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്  എന്നിവര്‍ പങ്കെടുക്കും. വാരപ്പീടിക- മഞ്ഞളാംപുറം റോഡിന്റെ ഉദ്ഘാടനം വൈകിട്ട് 3.30ന് പെരുന്തോടി യു പി  സ്‌കൂളിലും കോളയാട് മേനച്ചോടി- തൃക്കടാരിപൊയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് റോഡിന്റെ ഉദ്ഘാടനം വൈകിട്ട് അഞ്ച് മണിക്ക് മട്ടന്നൂര്‍ നഗരസഭാ ഹാളിലും നടക്കും. കേന്ദ്ര റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇരുറോഡുകളുടെയും നവീകരണം നടത്തിയത്.

    No comments

    Post Top Ad

    Post Bottom Ad