Header Ads

  • Breaking News

    കണ്ണൂർ കണ്ണപുരത്ത് വാഹനാപകടം ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്


    കണ്ണൂർ കണ്ണപുരത്ത് ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ചെറുപുഴ രാജഗിരി സ്വദേശി പെരികിലമലയിൽ തോമസ് (ബേബി-59) മരണപ്പെട്ടു. തോമസിൻ്റെ മകൾ റോസ് ബെല്ല (23), വാഹനം ഓടിച്ചിരുന്ന  വെള്ളരിക്കുണ്ട് വള്ളിക്കടവ് സ്വദേശി സിറിൽ അതിർത്തിമുക്കിൽ (36) എന്നിവരെ ഗുരുതര പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോസ് ബെല്ലയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എറണാകുളത്ത് പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

    No comments

    Post Top Ad

    Post Bottom Ad